Image

കൂടംകുളം: നിരാഹാര സമരം പിന്‍വലിച്ചു

Published on 27 March, 2012
കൂടംകുളം: നിരാഹാര സമരം പിന്‍വലിച്ചു
കൂടംകുളം: ആണവ നിലയത്തിനെതിരെ നടത്തിവന്ന അനിശ്ചിതകാല നിരാഹാര സമരം പിന്‍വലിച്ചു. സര്‍ക്കാര്‍ പ്രതിനിധികളുമായി സമരസമിതി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. 

ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ മറ്റ് സമര പരിപാടികള്‍ തുടരുമെന്ന് സമരസമിതി നേതാവ് എസ്.പി ഉദയകുമാര്‍ പറഞ്ഞു. ഉദയകുമാര്‍, എം പുഷ്പരാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ 15 ഓളം പേര്‍ നടത്തിവന്ന നിരാഹാര സമരം ഒരാഴ്ച പിന്നിട്ടിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ഒരു സ്ത്രീയെ ഞായറാഴ്ച ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക