Image

എഎംഎംഎ ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്ന് താരസംഘടനയുടെ പ്രസിഡന്റ് മോഹന്‍ലാല്‍

Published on 30 June, 2018
എഎംഎംഎ ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്ന് താരസംഘടനയുടെ പ്രസിഡന്റ് മോഹന്‍ലാല്‍
എഎംഎംഎ ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്ന് താരസംഘടനയുടെ പ്രസിഡന്റ് മോഹന്‍ലാല്‍. ദിലീപിന തെിരിച്ചെടുത്തത് കൂട്ടായ തീരുമാനമണെന്നും എതിര്‍പ്പുകള്‍ പരിശോധിക്കാന്‍ തയ്യാറാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.ഒറ്റയടിക്ക് ഈ സംഘടനയെ മാഫിയ എന്നു വിളിച്ചത് ഖേദകരമാണ്. വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളുന്നു. സംഘടനയ്ക്ക് നിക്ഷിപ്ത താത്പര്യങ്ങളില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

കേവലം 485 അംഗങ്ങള്‍ മാത്രമുള്ള സംഘടനയാണ് എഎംഎംഎ അതില്‍ പകുതിയിലേറെ പേരും സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്നവരുമാണ്. ഇവരെയൊക്കെ സഹായിക്കാനാണ് ഈ സംഘടനയുണ്ടാക്കിയത്. അത് വേണ്ടപോലെ ചെയ്യുന്നുമുണ്ട്. ഇപ്രകാരം പ്രവര്‍ത്തിക്കുന്ന സംഘടനയെ ഒറ്റയടിക്ക് മാഫിയ എന്നും സ്ത്രീ വിരുദ്ധസംഘമെന്നും മുദ്രകുത്തുന്നത് മനുഷ്യത്വ രഹതിമാണ്.
വിയോജിപ്പുകള്‍ യോജിപ്പുകളായി മാറ്റാം. പുറത്തുനിന്നും അഴുക്കു വാരി എറിയുന്നവര്‍ അതു ചെയ്യട്ടെ. ഈ സംഘടനയെ തകര്‍ക്കാം എന്ന ഗൂഡ ലക്ഷ്യത്തോടെ പെരുമാറുന്നവരെ തത്ക്കാലം അവഗണിക്കാമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക