Image

ജോയ്‌സ് ജോര്‍ജ് എം.പിയുടെ പട്ടയം റദ്ദാക്കിയത് നടപടി ക്രമങ്ങള്‍ പാലിച്ചല്ലെന്ന് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്

Published on 30 June, 2018
ജോയ്‌സ് ജോര്‍ജ് എം.പിയുടെ പട്ടയം റദ്ദാക്കിയത് നടപടി ക്രമങ്ങള്‍ പാലിച്ചല്ലെന്ന് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്
ജോയ്‌സ് ജോര്‍ജ് എം.പിയുടെ പട്ടയം റദ്ദാക്കിയത് നടപടി ക്രമങ്ങള്‍ പാലിച്ചല്ലെന്ന് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. സബ്കളക്ടറുടെ നടപടിക്കെതിരെയാണ് കളക്ടറുടെ റിപ്പോര്‍ട്ട്. സബ് കളക്ടറില്‍ നിന്ന് ഇടുക്കി ജില്ലാ കളക്ടര്‍ വിശദീകരണം തേടും. എജിയുടെ നിയമോപദേശത്തിന് ശേഷം അന്തിമ തീരുമാനം എടുക്കും. രണ്ട് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് നിര്‍ദ്ദേശം നല്‍കിയേക്കും.
അതേസമയം പട്ടയം റദ്ദാക്കിയ നടപടി റദ്ദാക്കണമെന്ന ജോയ്‌സ് ജോര്‍ജ് എം.പിയുടെ ആവശ്യം അംഗീകരിച്ചില്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അനുവദിച്ച ഭൂമി രാഷ്ട്രീയ നേതാക്കള്‍ കൈവശം വച്ചിരിക്കുകയാണെന്ന് റവന്യു വകുപ്പിന്റെ അനേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് എം.പിയുടെ പട്ടയങ്ങള്‍ സബ് കളക്ടര്‍ റദ്ദാക്കുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക