Image

കേരളത്തിന്‌ ഉടന്‍ എംയിസ്‌ നല്‍കുമെന്ന്‌ കേന്ദ്രം ഉറപ്പ്‌ നല്‍കി; മന്ത്രി കെ. കെ. ശൈലജ

Published on 30 June, 2018
കേരളത്തിന്‌ ഉടന്‍ എംയിസ്‌ നല്‍കുമെന്ന്‌ കേന്ദ്രം ഉറപ്പ്‌ നല്‍കി; മന്ത്രി കെ. കെ. ശൈലജ

തിരുവനന്തപുരം: കേരളത്തില്‍ എയിംസ്‌ സ്ഥാപിക്കുന്ന കാര്യം കേന്ദ്രത്തിന്റെ പരിഗണനയിലാണെന്നു സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ.ശൈലജ. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡയുമായി നടത്തിയ ചര്‍ച്ചയ്‌ക്കുശേഷം ദല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അവര്‍.

അതേസമയം മാതൃമരണ നിരക്ക്‌ ഏറ്റവും കുറവുള്ള സംസ്ഥാനത്തിനുള്ള അവാര്‍ഡ്‌ ഇത്തവണ ലഭിച്ചത്‌ കേരളത്തിനായിരുന്നു. ഇത്‌ ഏറ്റുവാങ്ങാനാണു മന്ത്രി ദല്‍ഹിയിലെത്തിയത്‌.'കേരളത്തില്‍ എയിംസ്‌ സ്ഥാപിക്കുന്ന കാര്യം വിശദമായി പരിശോധിക്കുമെന്ന്‌ കേന്ദ്രമന്ത്രി ഉറപ്പു നല്‍കി. ഘട്ടമായിട്ടാണ്‌ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതെന്ന്‌ അറിയിച്ചിരുന്നു.

അടുത്തഘട്ടത്തില്‍ ഇക്കാര്യം ഉള്‍പ്പെടുത്താമെന്ന്‌ ഇപ്പോള്‍ കേന്ദ്രമന്ത്രി സമ്മതിച്ചിട്ടുണ്ട്‌ ശൈലജ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക