Image

പോളിഷ്‌ ഭാഷയില്‍ ഭഗവത്‌ഗീത പരിഭാഷപ്പെടുത്തുന്നു

ജോസ്‌ കുമ്പിളുവേലില്‍ Published on 27 March, 2012
പോളിഷ്‌ ഭാഷയില്‍ ഭഗവത്‌ഗീത പരിഭാഷപ്പെടുത്തുന്നു
വാഴ്‌സോ: സംസ്‌കൃത ഗ്രന്ഥത്തെ അടിസ്ഥാനമാക്കി ഭഗവത്‌ ഗീത പരിഭാഷപ്പെടുത്തുന്നു. വര്‍ഷങ്ങളായി ഇന്ത്യയിലെത്തി വരണാസിയില്‍ താമസിച്ച്‌ ഇന്ത്യയെപ്പറ്റി പഠിച്ച ഡോ. അന്ന റസിന്‍ക എന്ന പോളിഷ്‌ വനിതയാണ്‌ ഭഗവത്‌ ഗീതയുടെ മൊഴിമാറ്റം പോളിഷ്‌ ഭാഷയില്‍ നടത്തുന്നത്‌.

സംസ്‌കൃത ഭാഷയില്‍ അവഗാഹമായ ജ്ഞാനമുള്ള റസിന്‍ക വാഴ്‌സോ സര്‍വകലാശാലയില്‍ (ഓറിയന്റല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ വാഴ്‌സോ) നിന്ന്‌ ഡോക്ടറേറ്റ്‌ നേടിയിട്ടുണ്‌ട്‌.

സ്വന്തം രാജ്യത്തെ ഭാഷ മാറ്റി ഇവര്‍ സംസ്‌കൃതം സ്വയം മാതൃഭാഷയാക്കി മാറ്റിയ ആളാണ്‌. ഇവരുടെ ഭര്‍ത്താവും നാലു മക്കളും സംസ്‌കൃതമാണ്‌ സംസാരിക്കുന്നത്‌. ക്രൈസ്‌തവ മതക്കാരിയായ റസിന്‍ക അറുപതാം വയസിലാണ്‌ പിഎച്ച്‌ഡി ബിരുദം നേടിയത്‌.

മൊഴിമാറ്റത്തിന്‌ ഇന്തോ പോളിഷ്‌ സാംസ്‌കാരിക സമിതിയുടെ സഹായം റസിന്‍കക്കുണ്‌ടായിരുന്നു. ഏതാണ്‌ട്‌ 50 ലേറെ ഭാഷകളില്‍ ഭഗവത്‌ ഗീത മൊഴിമാറ്റം നടത്തിയിട്ടുണ്‌ട്‌.എന്നാല്‍ ഭഗവത്‌ ഗീതയുടെ റഷ്യന്‍ പരിഭാഷക്കെതിരെ എതിര്‍പ്പുയരാന്‍ തുടങ്ങിയിട്ട്‌ നാളുകളേറെയായി. നിലവില്‍ പരിഭാഷ നിരോധിക്കണമെന്നാവശ്യപ്പെട്ട്‌ ഒരു വിഭാഗം കോടതി കയറുകയും ചെയ്‌തു. പക്ഷെ ഇതുവരെ കോടതിയും ഇക്കാര്യത്തില്‍ ഒരനുകൂല നിലപാട്‌ എടുത്തില്ല.
പോളിഷ്‌ ഭാഷയില്‍ ഭഗവത്‌ഗീത പരിഭാഷപ്പെടുത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക