Image

തൊമ്മന്‍കുത്തില്‍ ഒരു പഠനഗൃഹം: ഷെയര്‍ഹോം

മോനിച്ചന്‍ കളപ്പുരയ്‌ക്കല്‍ Published on 27 March, 2012
തൊമ്മന്‍കുത്തില്‍ ഒരു പഠനഗൃഹം: ഷെയര്‍ഹോം
വിയന്ന: വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യസമുധാരണത്തിന്‌ എന്നും മുന്‍തൂക്കം കൊടുക്കുന്ന സിഎംഐ സഭ സാമ്പത്തിക പിന്നോക്കം നില്‍ക്കുന്നതും പഠനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കുട്ടികള്‍ക്കായി ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കുന്നതിനായി ഷെയര്‍ ആന്‍ഡ്‌ കെയര്‍ ഫൗണേ്‌ടഷനുമായി കൈകോര്‍ക്കുന്നു.

തൊടുപുഴയില്‍നിന്ന്‌ 15 കിലോമീറ്റര്‍ അകലെയുള്ള തൊമ്മന്‍കുത്തില്‍ ആണ്‍കുട്ടികള്‍ക്കായി ഒരു പഠനഗൃഹം ഷെയര്‍ഹോം ഒരുങ്ങുന്നു. അഞ്ചാം ക്ലാസ്‌ മുതല്‍ എട്ടാം ക്ലാസുവരെയുള്ള അര്‍ഹരായ കുട്ടികള്‍ക്ക്‌ ഭവനത്തിലേക്ക്‌ പ്രവേശനത്തിന്‌ അപേക്ഷിക്കാം.

ഷെയര്‍ ആന്‍ഡ്‌ കെയര്‍ ഫൗണേ്‌ടഷന്റെ ഉടമസ്ഥതയില്‍ സിഐഎം വൈദികരുടെ സേവനത്തോടെ ഗുണനിലവാരമുള്ള സൗജന്യവിദ്യാഭ്യാസം ലക്ഷ്യംവച്ചുള്ള സ്ഥാപനത്തില്‍ സിബിഎസ്‌ഇ സിലബസിലുള്ള പഠനം, മികവുറ്റ താമസസൗകര്യങ്ങള്‍, സൗജന്യ വാഹന സൗകര്യം, പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കുള്ള അവരങ്ങള്‍ എന്നിവയും ഇതിന്റെ പ്രത്യേകതകളാണ്‌.

പ്രവേശനം ആഗ്രഹിക്കുന്ന കുട്ടികള്‍ മാര്‍ച്ച്‌ 31നകം പൂരിപ്പിച്ച അപേക്ഷകള്‍ ഡയറക്‌ടര്‍, ഷെയര്‍ ഹോം, തൊമ്മന്‍കുത്ത്‌ പി.ഒ., കരിമണ്ണൂര്‍, തൊടുപുഴ -685 581 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 0091 9605600141.
തൊമ്മന്‍കുത്തില്‍ ഒരു പഠനഗൃഹം: ഷെയര്‍ഹോം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക