Image

ക്രമം തെറ്റിയുള്ള ആര്‍ത്തവവും പരിഹാരമാര്‍ഗ്ഗവും

Published on 27 March, 2012
ക്രമം തെറ്റിയുള്ള ആര്‍ത്തവവും പരിഹാരമാര്‍ഗ്ഗവും
സാധാരണഗതിയില്‍ സ്‌ത്രീകളെ പൊതുവെ അലട്ടുന്ന പ്രശ്‌നമാണ്‌ ക്രമം തെറ്റിയുള്ള ആര്‍ത്തവം. 35 വയസ്സിനുശേഷം ആര്‍ത്തവ ചക്രത്തില്‍ വ്യതിയാനം വരുന്നത്‌ സാധാരണ കാണുന്ന പ്രശ്‌നമാണ്‌. ഈ കാലയളവില്‍ അണ്‌ഡാശയത്തിന്റെ പ്രവര്‍ത്തനം കുറയുന്നതു കൊണ്ട്‌ ആര്‍ത്തവം കൃത്യമായി വരാതെ 55 ദിവസത്തിലൊരിക്കലോ രണ്ടോ മൂന്നോ മാസത്തില്‍ ഒരിക്കലോ ഉണ്ടാകുന്നത്‌ സാധാരണമാണ്‌. 35 വയസു കഴിഞ്ഞ നിങ്ങള്‍ ആര്‍ത്തവ വിരാമത്തിനു മുന്നോടിയായ പെരിമെനോപോസല്‍ പിരീഡ്‌ എന്ന അവസ്ഥയിലാണ്‌.

പെട്ടന്ന്‌ തൂക്കത്തിലുണ്ടാകുന്ന വ്യത്യാസം, കഠിനമായ വ്യായാമം മാനസികമായ ആഘാതങ്ങള്‍ എന്നിവ മൂലവും ആര്‍ത്തവം ക്രമം തെറ്റാം പെരിമെനൊപോസല്‍ പിരീഡില്‍ ക്രമം തെറ്റിയുള്ള ആര്‍ത്തവത്തിനുകാരണമാകാം. ആര്‍ത്തവ വിരാമത്തോടടുക്കുമ്പോള്‍ രക്തസ്രാവം കൂടുതലാണെങ്കില്‍ ഇതിനും ചികില്‍സ ആവശ്യമാണ്‌. വ്യായാമം വിശ്രമം എന്നിവ വേണം. ചേന, സോയ ബീന്‍ പോലെ കൊഴുപ്പു കുറഞ്ഞതും ധാരാളം ഈസ്‌ട്രജനുകള്‍ അടങ്ങിയ പച്ചക്കറികള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തണം.

ഒരു സ്‌ത്രീയുടെ ആര്‍ത്തവ ജീവിതത്തില്‍ വെറും 400 മുതല്‍ 450 വരെ അണ്‌ഡങ്ങളേ പൂര്‍ണ്ണ വളര്‍ച്ചയെത്തി അണ്‌ഡാശയത്തിന്‌ പുറത്തു പോകുന്നുള്ളൂ. പെരിമെനോപോസല്‍ പിരിയഡിലെ ക്രമം തെറ്റിയുള്ള അണ്‌ഡോല്‍പാദനം കാരണമാണ്‌ മാസമുറ ദീര്‍ഘിച്ചു പോകുന്നത്‌. രക്തസ്രാവം കുറഞ്ഞു വന്ന്‌ ആര്‍ത്തവം നില്‍ക്കുകയാണെങ്കില്‍ അതിനു ചികില്‍സ ആവശ്യമില്ല.
ക്രമം തെറ്റിയുള്ള ആര്‍ത്തവവും പരിഹാരമാര്‍ഗ്ഗവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക