Image

ഡിട്രോയിറ്റില്‍ മാന്ത്രികന്‍ ഗോപിനാഥ്‌ മുതുകാടിന്റെ വിസ്‌മയം 2011

ജോയിച്ചന്‍ പുതുക്കുളം Published on 01 July, 2011
ഡിട്രോയിറ്റില്‍ മാന്ത്രികന്‍ ഗോപിനാഥ്‌ മുതുകാടിന്റെ വിസ്‌മയം 2011
ഡിട്രോയിറ്റ്‌: മായാജാല രംഗത്തെ മികവിനുള്ള അന്തരാഷ്‌ട്ര ബഹുമതിയായ മെര്‍ലിന്‍ അവാര്‍ഡ്‌ ജേതാവും ലോകപ്രശസ്‌ത മജീഷ്യനുമായ ഗോപിനാഥ്‌ മുതുകാട്‌ നയിക്കുന്ന വിസ്‌മയം 2011 ഡിട്രോയിറ്റില്‍ സെപ്‌റ്റംബര്‍ 2ന്‌ വൈകിട്ട്‌ 7 മണിയ്‌ക്ക്‌ സീഹോം ഹൈസ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറും. കേരളത്തിന്റെ തനതായ കലകളേയും കലാകാരന്മാരേയും കലാസാംസ്‌ക്കാരിക മൂല്ല്യങ്ങളേയും പരിപോഷിപ്പിക്കുവാനും പ്രോത്സാഹിപ്പിക്കുവാനുമായി രൂപംകൊണ്ട തരംഗം ആര്‍ട്ട്‌സിന്റെ നേതൃത്വത്തിലാണ്‌ ഡിട്രോയിറ്റില്‍ വിസ്‌മയം 2011 നടക്കുന്നത്‌.

അമേരിക്കയില്‍ ആദ്യമായി എത്തുന്ന മാന്ത്രിക വിസ്‌മയ കലാസന്ധ്യയില്‍ മാന്ത്രികന്‍ ഗോപിനാഥ്‌ മുതുകാടിനൊപ്പം ഗായിക ജ്യോത്സ്‌ന, ഗായകന്‍ രമേശ്‌ ബാബു, ഹാസ്യ രാജാക്കന്മാരായ ഗിന്നസ്‌ മനോജ്‌, ബൈജു, മലയാള ചലച്ചിത്ര താരം ശ്രുതിലഷ്‌മി എന്നിവരടക്കം ഇരുപതോളം കലാകാരന്മാര്‍ അണിചേരുന്നു. വിസ്‌മയം 2011-ന്റെ ടിക്കറ്റിനും കൂടുതല്‍ വിവരങ്ങള്‍ക്കും ജേക്കബ്‌ തോമസ്‌ 586-773-3207, ജോജി വര്‍ഗീസ്‌ 586-610-9932, തോമസ്‌ എബ്രഹാം(ജോജി) 734-812-5521, ബിനോ തോമസ്‌ 586-909-6399, ബിജു ജോസഫ്‌ 586-604-9147, അലന്‍ ജോണ്‍ 313-999-3365.
ഡിട്രോയിറ്റില്‍ മാന്ത്രികന്‍ ഗോപിനാഥ്‌ മുതുകാടിന്റെ വിസ്‌മയം 2011
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക