Image

പീറ്റര്‍ വടക്കുംചേരി: ഫോമാ കലാപ്രതിഭയുടെ തേരോട്ടം

Published on 25 June, 2018
പീറ്റര്‍ വടക്കുംചേരി: ഫോമാ കലാപ്രതിഭയുടെ തേരോട്ടം
ചിക്കാഗോ: പന്ത്രണ്ട് വയസ്സിനിടയില്‍ വിവിധ സംഘടനകളുടെ കലാപ്രതിഭാപട്ടം അണിഞ്ഞ പീറ്റര്‍ വടക്കുംചേരി ഫോമയിലും ജൂണിയര്‍ കലാപ്രതിഭയായി.

ഇല്ലിനോയിയിലെ ഗ്ലെന്‍വ്യൂവില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്. ഈവര്‍ഷത്തെ ചിക്കാഗോ മലയാളി അസോസിയേഷന്റെ കലാപ്രതിഭയായിരുന്നു. കഴിഞ്ഞവര്‍ഷത്തെ സീറോ മലബാര്‍ കലാപ്രതിഭ.

ഇവിടെ ജനിച്ചു വളര്‍ന്നുവെങ്കിലും മനോഹരമായി മലയാളം സംസാരിക്കുന്ന പീറ്റര്‍ അഞ്ച് ഇനങ്ങളില്‍ ഒന്നാം സ്ഥാനവും ഇംഗ്ലീഷ് പ്രസംഗത്തില്‍ രണ്ടാം സ്ഥാനവും നേടി.

മലയാളം പ്രസംഗം, സിനിമാറ്റിക് ഡാന്‍സ്, വെസ്റ്റേണ്‍ ഡാന്‍സ്, ക്രിയേറ്റീവ് പെര്‍ഫോമന്‍സ്, മലയാളം ലളിതഗാനം എന്നിവയിലാണ് ഒന്നാംസ്ഥാനം നേടിയത്.

ബാസ്‌കറ്റ് ബോള്‍ പ്ലെയറുമാണ്. തൃശൂര്‍ സ്വദേശി തോമസ് വടക്കുംചേരിയുടേയും, ബിന്‍സിയുടേയും ഏക സന്താനമാണ്. തോമസ് എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥനും, ബിന്‍സി അധ്യാപികയുമാണ്. 

ഫോമാ മുന്‍ പ്രസിഡന്റ് ബേബി ഊരാളില്‍ ട്രോഫി സമ്മാനിച്ചു. യൂത്ത് ഫെസ്റ്റിവല്‍ കമ്മിറ്റി ചെയര്‍ സാബു സ്‌കറിയ ആയിരുന്നു എം.സി 
പീറ്റര്‍ വടക്കുംചേരി: ഫോമാ കലാപ്രതിഭയുടെ തേരോട്ടംപീറ്റര്‍ വടക്കുംചേരി: ഫോമാ കലാപ്രതിഭയുടെ തേരോട്ടംപീറ്റര്‍ വടക്കുംചേരി: ഫോമാ കലാപ്രതിഭയുടെ തേരോട്ടംപീറ്റര്‍ വടക്കുംചേരി: ഫോമാ കലാപ്രതിഭയുടെ തേരോട്ടം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക