Image

മൂന്നു വട്ടം വോട്ടെണ്ണല്‍, വാഗ്വാദം: ഒടുവില്‍ ഷിനു ജോസഫ് ഒരു വോട്ടിനു വിജയിച്ചു

Published on 22 June, 2018
മൂന്നു വട്ടം വോട്ടെണ്ണല്‍, വാഗ്വാദം: ഒടുവില്‍ ഷിനു ജോസഫ് ഒരു വോട്ടിനു വിജയിച്ചു
ചിക്കാഗോ: ട്രഷറര്‍ സ്ഥാനാര്‍ഥിയുടെ വോട്ടിനെച്ചൊല്ലി തര്‍ക്കം. മൂന്നു വട്ടം വോട്ട് എണ്ണിയ ശേഷവും തര്‍ക്കം വാഗ്വാദത്തിനു വഴി തെളിച്ചു.
വിജയിയായിപ്രഖ്യാപിച്ച ഷിനു ജോസഫിനുആദ്യ വോട്ടെണ്ണലില്‍243, എതിര്‍ത്ത റെജി ചെറിയാനു 239 എന്നിങ്ങനെയായിരുന്നു വോട്ട്.
റീക് ണ്ടില്‍ അത് 241-240 എന്നായി. അതേത്തുടര്‍ന്ന് മൂന്നാമതും എണ്ണി. അപ്പോള്‍ നാലു വോട്ടുകളെപറ്റി തര്‍ക്കമായി.

രണ്ട് വോട്ട് ഷിനുവിനു ചെയ്ത ശേഷം വെട്ടി റെജിക്കു ചെയ്യുകയായിരുന്നു. അത് അസാധുവാണൊ എന്നതായിരുന്നു ഒരു തര്‍ക്ക വിഷയം.
ചില ബാലട്ട് പേപ്പറില്‍വിജയിക്കു ക്രുത്യമായി വോട്ട് ചെയ്തുവെങ്കിലും എതിരാളിയുടെ കോളത്തിലും കുത്ത് പോലെ ചെറിയ അടയാളം കാണപ്പെട്ടു. അവയും അസാധുവാക്കി. ചില വോട്ട് ബാലട്ട് ബോക്‌സിനു പുര്‍ത്തായി നിക്ഷേപിച്ചതും അസാധുവായി.

രണ്ടു പേര്‍ക്കും5 വൊട്ട് വീതം ഇങ്ങനെ അസാധുവായി.

അവശേഷിച്ചത് എണ്ണിയപ്പോല്‍ ഷിനുവിനു ഒരു വോട്ടിന്റെ ഭൂരിപക്ഷം.പരാജയം അംഗീകരിക്കുന്നോ എന്ന ഇലക്ഷന്‍ കമ്മീഷണര്‍മരുടെ ചോദ്യത്തിനു ഒടുവില്‍ റെജി ചെറിയാന്‍ സമ്മതം മൂളുകയായിരുന്നു. അതോടെ തര്‍ക്കം തീര്‍ന്നു.

ഒരു വോട്ടിനു മാത്രം വ്യത്യാസമേ ഉണ്ടായുള്ളുവെങ്കിലും വിവാദത്തിനു മുതിരാതെ മാന്യമായ തീരുമാനമെടുത്ത റെജി ചെറിയാനെ എല്ലാവരും അഭിനന്ദിച്ചു. ഷിനു പ്രത്യേകം നന്ദിയും പറഞ്ഞു.

പരാജയപ്പെട്ടുവെങ്കിലും ഫോമയില്‍ വലിയൊരു മാറ്റത്തിനു തുടക്കമിടാന്‍ തനിക്കായി എന്നു റെജി ചെറിയാന്‍ പറഞ്ഞു. പ്രസിഡന്റ് വരുന്ന സ്ഥലത്തു നിന്ന് ട്രഷറര്‍ വരണമെന്ന മൂന്നു പതിറ്റാണ്ടിന്റെ പാരമ്പര്യമാണു താന്‍ തിരുത്തിയത്. പാനലിലെ പ്രസിഡന്റ് സ്ഥാനാര്‍ഥി ഫിലിപ്പ് ചാമത്തില്‍ ഡാലസില്‍ നിന്നും റെജി അറ്റ്‌ലാന്റയില്‍ നിന്നുമാണ്.

വിജയിയായ ഷിനു ആകട്ടെ ന്യൂയോര്‍ക്കില്‍ നിന്നുള്ള ആള്‍. പോരാത്തതിനു എതിര്‍ പാനലില്‍ നിന്നും മല്‍സരിച്ച വ്യക്തി.

തെരഞ്ഞെടുപ്പ് ഏറ്റവും ഭംഗിയായി നടത്തിയതിനു മുഖ്യ ഇലക്ഷന്‍ കമ്മീഷണര്‍ അനിയന്‍ ജോര്‍ജ്, കമ്മീഷണര്‍മാരായ ഗ്ലാഡ്‌സന്‍ വര്‍ഗീസ്, ഷാജി എഡ്വേര്‍ഡ് എന്നിവര്‍ പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു. തികഞ്ഞ നിഷ്പക്ഷതയാണു അവര്‍ പ്രകടിപ്പിച്ചതെന്നു എമ്പയര്‍ റീജിയന്‍ ആര്‍.വി.പി ആയി വിജയിച്ച ഗോപിനാഥ കുറുപ്പും ചൂണ്ടിക്കാട്ടി.

ഇലക്ഷന്‍ ഒരളവില്‍ ഹൈ ടെക്ക് ആയിരുന്നു. എല്ലാ സന്നാഹങ്ങളും പോളിംഗ് ബൂത്തുകളും എല്ലാം ഉണ്ടായിരൂന്നു. സ്ഥാനാര്‍ഥികളുടെ ഫോട്ടോ ഒട്ടിച്ചതായിയിരുന്നു ബാലട്ട് പേപ്പര്‍ എന്നു പറയുമ്പോള്‍ ഒരുക്കങ്ങള്‍ എത്ര കാര്യമായി നടന്നു എന്നു വ്യക്തമാകും. 
മൂന്നു വട്ടം വോട്ടെണ്ണല്‍, വാഗ്വാദം: ഒടുവില്‍ ഷിനു ജോസഫ് ഒരു വോട്ടിനു വിജയിച്ചുമൂന്നു വട്ടം വോട്ടെണ്ണല്‍, വാഗ്വാദം: ഒടുവില്‍ ഷിനു ജോസഫ് ഒരു വോട്ടിനു വിജയിച്ചുമൂന്നു വട്ടം വോട്ടെണ്ണല്‍, വാഗ്വാദം: ഒടുവില്‍ ഷിനു ജോസഫ് ഒരു വോട്ടിനു വിജയിച്ചുമൂന്നു വട്ടം വോട്ടെണ്ണല്‍, വാഗ്വാദം: ഒടുവില്‍ ഷിനു ജോസഫ് ഒരു വോട്ടിനു വിജയിച്ചുമൂന്നു വട്ടം വോട്ടെണ്ണല്‍, വാഗ്വാദം: ഒടുവില്‍ ഷിനു ജോസഫ് ഒരു വോട്ടിനു വിജയിച്ചുമൂന്നു വട്ടം വോട്ടെണ്ണല്‍, വാഗ്വാദം: ഒടുവില്‍ ഷിനു ജോസഫ് ഒരു വോട്ടിനു വിജയിച്ചുമൂന്നു വട്ടം വോട്ടെണ്ണല്‍, വാഗ്വാദം: ഒടുവില്‍ ഷിനു ജോസഫ് ഒരു വോട്ടിനു വിജയിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക