Image

ഡല്‍ഹി നഴ്‌സിംഗ്‌ സമരം: ഉമ്മന്‍ചാണ്ടി യു.പി മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി

Published on 26 March, 2012
ഡല്‍ഹി നഴ്‌സിംഗ്‌ സമരം: ഉമ്മന്‍ചാണ്ടി യു.പി മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി
ന്യൂഡല്‍ഹി: സമരം നടത്തിവരുന്ന നോയിഡ ഹോര്‍ട്ടീസ്‌ ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം അവസാനിപ്പിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട്‌ ഉമ്മന്‍ചാണ്ടി ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി അഖിലേഷ്‌ യാദവുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തി. ഡല്‍ഹിയില്‍ രണ്‌ടു ദിവസത്തെ സന്ദര്‍ശനത്തിനിടെയാണു മുഖ്യമന്ത്രി യുപി മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ചു പ്രശ്‌നത്തില്‍ ഇടപെടണമെന്ന്‌ ആവശ്യപ്പെട്ടത്‌. പ്രശ്‌നപരിഹാരത്തിനായി എല്ലാ ശ്രമങ്ങളും നടത്തുമെന്ന്‌ അഖിലേഷ്‌ യാദവ്‌ ഉറപ്പ്‌ നല്‍കിയതായി ഉമ്മന്‍ ചാണ്ടി അറിയിച്ചു. ഡല്‍ഹി ആരോഗ മന്ത്രി എ.കെ. അലുവാലിയയുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തി.

അതേസമയം, നഴ്‌സുമാര്‍ക്കു കുറഞ്ഞ വേതനം ഉറപ്പാക്കുന്നതടക്കമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഒരു ബില്ല്‌ കൊണ്‌ടുവരണമെന്നാ വശ്യപ്പെട്ട്‌ നഴ്‌സുമാര്‍ ഇന്ന്‌ പാര്‍ലമെന്റിലേക്ക്‌ മാര്‍ച്ച്‌ നടത്തും. 37 വിവിധ മലയാളി സംഘടനകളാണ്‌ സമരത്തിനിറങ്ങിയിരിക്കുന്ന നഴ്‌സുമാര്‍ക്കൊപ്പം പിന്തുണ പ്രഖ്യാപിച്ച്‌ മാര്‍ച്ചില്‍ പങ്കെടുക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക