Image

ഫൊക്കാന സാഹിത്യസമ്മേളനത്തില്‍ സുപ്രസിദ്ധ എഴുത്തുകാരന്‍ കെ. പി. രാമനുണ്ണി പങ്കെടുക്കുന്നു

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 22 June, 2018
ഫൊക്കാന സാഹിത്യസമ്മേളനത്തില്‍ സുപ്രസിദ്ധ എഴുത്തുകാരന്‍ കെ. പി. രാമനുണ്ണി പങ്കെടുക്കുന്നു
ന്യൂയോര്‍ക്ക് : ജൂലൈ 5 മുതല്‍ 7 വരെ ഫിലാഡല്‍ഫിയായിലെ വാലി ഫോര്‍ജ് കണ്‍വന്‍ഷന്‍ സെന്റര്‍ ആന്‍ഡ് കസിനോ യില്‍ വെച്ച് നടക്കുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനോട്‌നുബന്ധിച്ച് നടക്കുന്ന 18 മത് ഫൊക്കാന സാഹിത്യസമ്മേളനത്തില്‍ വയലാര്‍ , മലയാറ്റൂര്‍ അവാര്‍ഡുകള്‍ തുടങ്ങിയ ദേശീയ പുരസ്കാരം കരസ്ഥമാക്കിയ സുപ്രസിദ്ധ എഴുത്തുകാരന്‍ കെ. പി. രാമനുണ്ണി പങ്കെടുക്കുന്നു. ധാരാളം ദേശിയ അന്തര്‍ദേശിയ സെമിനാറുകളില്‍ മലയാളഭാഷയെ പ്രീതിനിധികരിച്ചു പങ്കെടുത്ത രാമനുണ്ണി, ഫൊക്കാനയുടെ അതിഥിയായി രണ്ടുതവണ അമേരിക്കയില്‍ വന്നിട്ടുണ്ട്.

ശ്രീ. രാമനുണ്ണി 4 നോവലുകളും 11 കഥാസമാഹാരങ്ങളും 5 ലേഖനസമാഹാരങ്ങളും രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ തെരെഞ്ഞെടുത്ത കഥകളുടെ സമാഹാരത്തിന് സി. വി . ശ്രീരാമന്‍ അയനം അവാര്‍ഡും, ടി.വി . കൊച്ചുബാവ അവാര്‍ഡും , പുതിയ നോവലായ ദെവത്തിന്റെ പുസ്തകത്തിന് 2016 ലെ ശക്തി അവാര്‍ഡും ലഭിച്ചു. ആദ്യ നോവലായ സൂഫി പറഞ്ഞ കഥ സിനിമയാക്കിയിട്ടുണ്ട്.

കേന്ദ്ര സാഹിത്യ അക്കാഡമിയുടെ മലയാളം അഡ്‌വൈസറി ബോര്‍ഡ് മെംബറും കേരള സാഹിത്യ അക്കാഡമിയുടെ മെംബറായിരുന്ന രാമനുണ്ണി , ഇപ്പോള്‍ തുഞ്ചന്‍ സ്മാരകത്തിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ ആണ്.

ഭാഷയേയും ഭാഷാസ്‌നേഹികളെയും പ്രോസാല്‍ഹിപ്പിക്കുക എന്ന ദൗത്യം മുന്‍നിര്‍ത്തി ഫൊക്കാന ഭാഷാസ്‌നേഹികള്‍ക്കു ഒരു മികച്ച അഷര സദ്യഒരുക്കുന്നതിന്റെ ഭാഗമായി ശ്രീ രാമനുണ്ണി ചെറുകഥ, നോവല്‍ ,ലേഖനത്തെപ്പറ്റി വെള്ളി, ശനി എന്നീ ദിവസങ്ങളില്‍ സംസാരിക്കുന്നതായിരിക്കും.

സാഹിത്യ സെമിനാറില്‍ കവിയരങ്ങും അവാര്‍ഡ് ദാനവും പുസ്തക പ്രകാശനവും ഉണ്ടായിരിക്കും. ഓരോ വിഭാഗത്തിലും പങ്കെടുക്കാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ സാഹിത്യ ചെയര്‍പേഴ്‌സണ്‍ അബ്ദുള്‍ പുന്നയൂര്‍ക്കുളവുമയില്‍ 586994 1805 എന്ന നമ്പരില്‍ ബന്ധപെടുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക