Image

അംഗസംഘടനകള്‍ ഫൊക്കാനയുടെ കരുത്ത്: സെക്രട്ടറി സ്ഥാനാര്‍ത്ഥി എബ്രഹാം ഈപ്പന്‍ (അനില്‍ പെണ്ണുക്കര)

Published on 21 June, 2018
അംഗസംഘടനകള്‍ ഫൊക്കാനയുടെ കരുത്ത്: സെക്രട്ടറി സ്ഥാനാര്‍ത്ഥി എബ്രഹാം ഈപ്പന്‍ (അനില്‍ പെണ്ണുക്കര)

അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ ബലം അംഗസംഘടനകളുടെ വളര്‍ച്ചയാണെന്ന് ഫൊക്കാന 2018 -20 സെക്രട്ടറി സ്ഥാനാര്‍ത്ഥിയും ഹൂസ്റ്റണിലെ സാംസ്‌കാരിക പ്രവര്‍ത്തകനുമായ എബ്രഹാം ഈപ്പന്‍ പറഞ്ഞു.ഫൊക്കാനയുടെ വളര്‍ച്ച തന്റെയും കൂടി വളര്‍ച്ച ആണെന്ന് വിശ്വസിക്കുന്ന എബ്രഹാം ഈപ്പന്‍ (പൊന്നച്ചന്‍) ഫൊക്കാനയുടെ ദീര്‍ഘകാല പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള തയാറെടുപ്പിലാണ്

അഭിമുഖത്തില്‍ നിന്ന്

ചോദ്യം;ഫൊക്കാനയുടെ ദീര്‍ഘകാല പ്രവര്‍ത്തകന്‍ ആണല്ലോ .ഫൊക്കാനയുടെ നിരവധി പദവികള്‍ അലങ്കരിച്ചിട്ടുള്ള വ്യക്തിയും.ഫൊക്കാനയുടെ കെട്ടുറപ്പിനും വളര്‍ച്ചയ്ക്കും താങ്കള്‍ സെക്രട്ടറി ആയാല്‍ എന്തെല്ലാം കാര്യങ്ങള്‍ ആണ് ചെയ്യുക?

ഉത്തരം:ഇപ്പോള്‍ അമേരിക്കയില്‍ ഓരോ സംസ്ഥാനത്തും നിരവധി മലയാളി സാംസ്‌കാരിക സംഘടനകള്‍ ഉണ്ട് .കൂണുകള്‍ പോലെയും സംഘടനകള്‍ പൊട്ടി മുളയ്ക്കുന്നു.മുന്‍പ് ഉണ്ടായിരുന്നതുപോലെ ശക്തമായ സംഘടനകള്‍ വളരെ കുറച്ചു മാത്രം.രണ്ടു വര്‍ഷം കൂടുമ്പോള്‍ ഏതെങ്കിലും ഒരു ദേശീയ സംഘടനയ്ക്ക് വോട്ടു ചെയ്യാവുന്ന സംഘടനാ എന്ന നിലയില്‍ അല്ലാതെ പല സംഘടനകളുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നില്ല .
എന്റെ ഒരു ആഗ്രഹം ഫൊക്കാനയുടെ അംഗസംഘടനകള്‍ ആണ് ഫൊക്കാനയുടെ കേന്ദ്ര ബിന്ദു .അതുകൊണ്ട് അംഗ സംഘടനകള്‍ ,അവരുടെ പ്രവര്‍ത്തനങ്ങള്‍ സാംസ്‌കാരികമായി ഏകോപിപ്പിക്കുന്നതിനും വേണ്ടി ഓരോ റീജിയനുകളും ശക്തമാക്കുക എന്നതാണ് .നാഷണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ റീജിയണല്‍ തലത്തില്‍ പരിപാടികള്‍ സംഘടയ്പ്പിക്കുകയും അവിടെ റീജിയണല്‍ വൈസ് പ്രസിഡന്റുമാര്‍ നേതൃത്വം വഹിക്കുകയും,അദ്ദേഹത്തെ സഹായിക്കുവാന്‍ ഒരു റീജിയണല്‍ ജോയിന്റ് സെക്രട്ടറി ഉണ്ടാകുകയും ,അങ്ങനെ പ്രാദേശിക തലത്തില്‍ ഫൊക്കാനയ്ക്ക് ഒരു കെട്ടുറപ്പ് ഉണ്ടാക്കിയെടുക്കുകയും ചെയ്യണം .അപ്പോള്‍ റീജിയണല്‍ തലത്തില്‍ ഫൊക്കാനയില്‍ ഒരു നേതൃത്വം വളര്‍ന്നു വരികയും നാഷണല്‍ കണ്‍വന്‍ഷന്‍ ആകുമ്പോള്‍ ഫൊക്കാനയ്ക്ക് ഒരു മികച്ച ഒരു ടീമിനെ ലഭിക്കുകയും ചെയ്യും.ദേശീയ തലത്തിലുള്ള നേതാക്കന്‍മാര്‍ക്ക് ഇപ്പോഴത്തെ സാഹചര്യത്തില്‍ റീജിയണല്‍ തലത്തില്‍ പൂര്‍ണ്ണമായും ശ്രദ്ധിക്കുവാന്‍ സാധിക്കില്ല.ഓരോ റീജിയനുകളും ശക്തമായാല്‍ ഫൊക്കാനയുടെ വളര്‍ച്ച നമ്മള്‍ ഉദ്ദേശിക്കുന്നതിനേക്കാള്‍ പതിന്മടങ്ങായി ഉയരും .

ചോദ്യം :ഫൊക്കാന ആയാലും ഫോമാ ആയാലും കഴിഞ്ഞ കാലങ്ങളില്‍ റീജിയനുകള്‍ ശക്തമായിരുന്നു .എന്തുകൊണ്ടാണ് ഒരു അപചയം ഉണ്ടായി എന്ന് തോന്നുന്നത് ?

ഉത്തരം;ലോകത്ത് ഉണ്ടായ സാമ്പത്തിക വ്യവസ്ഥയുടെ പ്രത്യാഘാതം പല സംഘടനകളെയും ബാധിച്ചിട്ടുണ്ട് .തന്നെയുമല്ല ,സാംസ്‌കാരിക സംഘടനകള്‍ നടത്തിയിരുന്ന പല സാംസ്‌കാരിക പരിപാടികളും മത ,ജാതി സംഘടനകള്‍ ഏറ്റെടുത്തു .ഉദാഹരണത്തിന് ഓണം പണ്ടൊക്കെ സാംസ്‌കാരിക സംഘടനകള്‍ ആഘോഷിച്ചിരുന്ന ഒരു ഉത്സവം ആയിരുന്നു.എന്നാല്‍ ഇന്ന് ആ രീതി മാറി .പള്ളികള്‍ ,ക്ഷേത്രങ്ങള്‍,ജാതി മത സംഘടനകള്‍ എല്ലാം ഓണവും,വിഷുവും,ക്രിസ്തുമസുമൊക്കെ ആഘോഷിക്കാന്‍ തുടങ്ങി.അതൊരു കുഴപ്പം ആയിട്ടല്ല ഞാന്‍ കാണുന്നത് .ഇത്തരം പരിപാടികളുടെ കാണികള്‍ എല്ലാം വിഭജിച്ചു പോകുന്ന ഒരു അവസ്ഥ വന്നു .ഫൊക്കാനയുടെ ലക്ഷ്യം അതല്ലായിരുന്നു .ജാതിക്കും മതത്തിനും അതീതമായി എല്ലാ വിഭാഗം ജനങ്ങളെയും ഒന്നിച്ചു കൂട്ടി ഒരു സാംസ്‌കാരിക അവബോധം ഉണ്ടാക്കിയെടുക്കുന്ന ഒരു കൂട്ടായ്മ്മ .മനുഷ്യന്‍ ഓരോ തുരുത്തുകളില്‍ ആയി പോകാതെയിരിക്കാന്‍ വേദിയാണ് ഫൊക്കാന എന്ന സംഘടന രൂപം കൊണ്ടത് .പക്ഷെ കാലം മാറി സാംസ്‌കാരികാവബോധങ്ങള്‍ക്ക് പകരം മത ജാതി ബോധങ്ങള്‍ മനുഷ്യനെ കീഴ്‌പ്പെടുത്തുവാന്‍ തുടങ്ങി.എന്നാല്‍ ഇത്തരം അവസ്ഥയ്ക്കു മാറ്റം വരണം .നമുക്ക് മതജാതി ബോധങ്ങള്‍ ഉള്ളപ്പോള്‍ തന്നെ അവയെ നിയന്ത്രിക്കുന്ന ഒരു സാംസ്‌കാരിക ബോധവും ഉണ്ടാകണം.അതിനാണ് എന്റെ ശ്രമം.

ചോദ്യം: ഇന്നും വലിയ വികസനം കാത്തുകിടക്കുന്ന,കേരളത്തന്റെ ഒരു പ്രധാന മേഖലയാണ് ആരോഗ്യ മേഖല.അമേരിക്കന്‍ മലയാളികള്‍ കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ട് .പക്ഷെ കേരളത്തിന്റെ ആരോഗ്യഭാവി കണക്കിലെടുത്ത് ഒരു വികസന പ്രക്രിയക്ക് ആരും ശ്രമിച്ചിട്ടില്ല.എന്താണിതിനു കാരണം,കേരളത്തിന്റെ ആരോഗ്യരംഗത്ത് അമേരിക്കന്‍ മലയാളികള്‍ക്ക് എന്തെല്ലാം സഹായം നല്കുവാനാകും.?

ഉത്തരം:വളരെ പ്രസക്തമായ ഒരു ചോദ്യമാണ് .എനിക്ക് തോന്നുന്നു കേരളത്തിന്റെ ആരോഗ്യരംഗത്ത് ഫൊക്കാന കാലങ്ങളായി ചെറുതും വലുതുമായ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ വലുതാണ് .പക്ഷെ ഇതെല്ലം ഏകോപിപ്പിക്കുവാന്‍ മാറി വരുന്ന ഒരു സര്‍ക്കാരുകള്‍ക്കും കഴിയാറില്ല .അതവിടെ നില്‍ക്കട്ടെ .പക്ഷെ അമേരിക്കന്‍ മലയാളികള്‍ക്ക് ഏറ്റവും കൂടുതല്‍ സഹായം നല്‍കുവാന്‍ സാധിക്കുന്ന ഒരു മേഖലയാണ് കേരളത്തിന്റെ ആരോഗ്യ മേഖല .കേരളത്തിലെ ആരോഗ്യ സേവന രംഗത്ത് തൊണ്ണൂറുശതമാനം അധികാരങ്ങളും ഡോക്ടര്‍മാരില്‍ കേന്ദ്രീകരിച്ചിരിക്കുന്നു .ഇവിടെ നേഴ്‌സിങ് കെയര്‍ ശക്തിപ്പെടുത്തണം .ചെസ്റ്റ് പെയിനുമായി ഒരു രോഗി ആശുപത്രിയില്‍ വന്നാല്‍ അടിയന്തിരമായി ചെയ്യേണ്ട പല കാര്യനഗലും ഒരു ഡോക്ടറുടെ സാന്നിധ്യമില്ലങ്കില്‍ ഒരു നേഴ്‌സിന് ചെയ്യാനുള്ള അധികാരമില്ല ,അല്ലങ്കില്‍ അതിനുള്ള ട്രെയിനിങ് അവര്‍ക്ക് ലഭിച്ചിട്ടില്ല .ഇത്തരം കാര്യങ്ങളില്‍ വലിയ സഹായം നല്‍കുവാന്‍ അമേരിക്കന്‍ മലയാളികള്‍ക്ക് കഴിയും.അതിനു ഫൊക്കാനയ്ക്ക് സാധിക്കും.കേരളാ സര്‍ക്കാരുമായി ചേര്‍ന്ന് ചില ഹോസ്പിറ്റലുകള്‍ സെലക്ട് ചെയ്യുകയും ഓരോ ജില്ലകളില്‍ അത് കോ ഓര്‍ഡിനേറ്റ് ചെയ്യാന്‍ സാധിക്കും .അമേരിക്കയിലെ നേഴ്സുമാരുടെ സേവനം ഇതിനായി ഉപയോഗിക്കാം.അതുപോലെ ഹെല്‍ത്ത് അവയര്‍നസ് സ്‌കൂളുകള്‍ മുതല്‍ നടക്കണം .അതിനൊക്കെ സര്‍ക്കാര്‍ ജില്ല തിരിച്ചു പ്രോഗ്രാമുകള്‍ നടപ്പിലാക്കിയാല്‍ ഫൊക്കാനയ്ക്ക് സഹായിക്കുവാന്‍ സാധിക്കുകയും ചെയ്യും.

നിരവധി പ്രോജക്ടുകള്‍ പ്രഖ്യാപിച്ചു ഒന്നും നടപ്പിലാക്കാന്‍ സാധിയ്ക്കാത്ത പ്രവര്‍ത്തനങ്ങളോട് എബ്രഹാം ഈപ്പന് യോജിപ്പില്ല .നടപ്പിലാക്കാക്കുവാനും നേതൃത്വം നല്‍കുവാനും സാധിക്കുന്ന രണ്ട പ്രോജക്ടുകള്‍.അവയില്‍ അദ്ദേഹം ശ്രദ്ധിക്കുന്നു.ജനങ്ങളോട് വിധേയത്വമുള്ള ഒരു നേതാവിന് മാത്രമേ ഇങ്ങനെ ചിന്തിക്കുവാന്‍ സാധിക്കു .തന്റെ പ്രവര്‍ത്തന മേഖലയിലെല്ലാം അത് തെളിയിച്ച വ്യക്തികൂടിയാണ് അദ്ദേഹം.

2006-ല്‍ ഹ്യുസ്റ്റനിലെ മലയാളീ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യുസ്റ്റന്‍ പ്രസിഡന്റ് എന്ന നിലയില്‍ ഓര്‍ലാന്റോ കണ്‍വന്‍ഷനില്‍ പങ്കെടുത്തു.അവിടെ വച്ചുണ്ടായ പിളര്‍പ്പില്‍ ഫൊക്കാനായോടൊപ്പം ഉറച്ചുനിന്ന എബ്രഹാം ഈപ്പന്‍ ഹ്യുസ്റ്റനിലെ ബഹുഭൂരിപക്ഷവും ശശിധരന്‍ നായരോടൊപ്പം നിന്നപ്പോളും അചഞ്ചലമായി ഫൊക്കാനായോടൊപ്പം നിന്നു. 2008-ല്‍ ഹ്യുസ്റ്റനില്‍ ഫോമയുടെ രൂപീകരണ സമ്മേളനം നടക്കുമ്പോള്‍ തന്നെ അതില്‍ പങ്കെടുക്കാതെ ഫിലാഡല്‍ഫിയായില്‍ നടന്ന കണ്‍വന്‍ഷനില്‍ ഹ്യുസ്റ്റനില്‍ നിന്നും ഒരു ഡെലിഗേഷനുമായി പങ്കെടുത്തു, ആ വര്‍ഷം കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനറുമായിരുന്നു.

2010-ല്‍ ആല്‍ബനി കണ്‍വന്‍ഷനില്‍ ഹൂസ്റ്റണില്‍ കണ്‍വന്‍ഷന്‍ കൊണ്ടു വരുവാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.2012-ലെഹ്യുസ്റ്റന്‍ കണ്‍വന്‍ഷന്റെ ചെയര്മാനുമായിരുന്നു. ഫൊക്കാനായ്ക്കു വളരെ ഊര്‍ജ്ജം നല്‍കിയ ഒരു കണ്‍വന്‍ഷനായി അതിനെ മാറ്റുവാന്‍ കഴിഞ്ഞു.2012-2014 കമ്മിറ്റിയില്‍ ഫൊക്കാന വൈസ് പ്രസിഡന്റായും, ഇപ്പോള്‍ ഫൊക്കാന നാഷണല്‍ കമ്മിറ്റി അംഗമായും പ്രവര്‍ത്തിക്കുന്നു.2006-ല്‍ മാഗ് പ്രസിഡന്റായപ്പോള്‍ അതിനു ഇപ്പോഴത്തെ ബില്‍ഡിംഗ് മേടിക്കുവാന്‍ നേതൃത്വം നല്‍കി.2013-ല്‍ സെക്രട്ടറിയയിരിക്കുമ്പോള്‍ മാഗിന്റെ ലോണ്‍ പ്രത്യേക ഫണ്ട് കളക്ഷന്‍ നടത്തി അടച്ചു തീര്‍ക്കുവാന്‍ നേതൃത്വം നല്‍കി.ആ വര്‍ഷം മാഗിനെതിരെ നടന്ന കേസില്‍ മാഗിനെ പ്രതിനിധീകരിച്ചു കോടതിയില്‍ കേസ് നടത്തി വിജയിപ്പിക്കുന്നതിനുംസാധിച്ചു.2015-ല്‍ മാഗ് വൈസ് പ്രസിഡന്റായും, 2016-ല്‍ വീണ്ടും മാഗ് പ്രസിഡന്റായും ഇപ്പോള്‍ ട്രസ്റ്റി ബോര്‍ഡ് അംഗമായും സേവനമനുഷ്ഠിക്കുന്നു.

അഖില കേരള ബാലജനസഖ്യത്തിലൂടെ തുടക്കം. 1976 ല്‍ കല്ലൂപ്പാറ യൂണിയന്‍ പ്രസിഡന്റായി. ആ വര്‍ഷം പ്രവര്‍ത്തന മികവ് പരിഗണിച്ചു ഇരവിപേരൂര്‍, തിരുവല്ല, നിരണം യൂണിയനുകളുടെ ചുമതലയും ലഭിച്ചു. 1978 ല്‍ കെ.എസ്.യൂ. തിരുവല്ല താലൂക്ക് കമ്മിറ്റി വൈസ് പ്രസിഡന്റായി.1980 ല്‍ കെ.എസ്.യൂ. താലൂക്കു പ്രസിഡന്റും ആ വര്‍ഷം ഒടുവില്‍ കോണ്ഗ്രസ്സ് കല്ലൂപ്പാറ മണ്ഡലം കമ്മിറ്റിയുടെ അഡ്‌ഹോക്ക് കമ്മിറ്റി പ്രസിഡന്റുമായി. പുതുശ്ശേരി എം.ജി.ഡി ഹൈസ്‌കൂള്‍, തുടര്‍ന്നു തുരുത്തിക്കാട് ബി.എ. എം കോളജിലും വിദ്യാഭ്യാസം നടത്തിയശേഷം 1985 ല്‍ അമേരിക്കയിലേക്കു കുടിയേറി.

ഡാളസ്സിലേ ടെക്‌സസ് എയ്‌റോ ടെക് ഇന്‍സ്റ്റിറ്റ്യൂട്ട്, ഹ്യുസ്റ്റനിലെ കിംഗ് വുഡ് കോളജ് എന്നിവിടങ്ങളില്‍ തുടര്‍ പഠനം നടത്തി. മലയാളീ അസോസിയേഷന്‍ നേതൃത്വം കൂടാതെ ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസനത്തിന്റെ ഡയോസിസന്‍ കൗണ്‌സിലാംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഹ്യുസ്റ്റനിലെ ലിണ്ടന്‍ ബി ജോണ്‌സന് ഹോസ്പിറ്റലില്‍ റെസ്പിറേറ്ററി തെറാപ്പിസ്റ്റായി ജോലി ചെയ്യുന്നു. ഭാര്യ ലീന ഈപ്പന്‍ അതേ ഹോസ്പിറ്റലില്‍ നേഴ്സ് ആണ്. മക്കള്‍ രഞ്ജിത് ഈപ്പന്‍ , രോഹിത് ഈപ്പന്‍
അംഗസംഘടനകള്‍ ഫൊക്കാനയുടെ കരുത്ത്: സെക്രട്ടറി സ്ഥാനാര്‍ത്ഥി എബ്രഹാം ഈപ്പന്‍ (അനില്‍ പെണ്ണുക്കര)
Join WhatsApp News
Jose mathen 2018-06-22 19:02:45
I agree with Boby Jacob. This type of candidates has no principle or no leadership qualities. Just want positons, just want stage, just the chairs for longer years. 
Bobby JACOB 2018-06-22 17:24:09
Abraham Eapen was the convention chairman for Houston convention.  Ask G.K. Pillai what Eapen did for FOKANA convention.  He didnt do much as a convention chairman.  matter of fact it got so bad that G.K. had to ask Thomas Mathew to run the show.  Eapen did nothing and made friction for G.K.  he is not a right canidate to be secretary of fokana in my opinion.  He has no leadership values and he only wants to talk on a free conference call.. been committee member for the past two years and never went to any face to face meetings.  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക