Image

രാഷ്ട്രപതിയുടെ വിദേശയാത്രാ ചെലവ് 205 കോടി രൂപ!

Published on 26 March, 2012
രാഷ്ട്രപതിയുടെ വിദേശയാത്രാ ചെലവ് 205 കോടി രൂപ!
ന്യൂഡല്‍ഹി: രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റെ വിദേശയാത്രയ്ക്കു മാത്രം പൊതുഖജനാവിനു നഷ്ടമായത് 205 കോടി രൂപ! ഇക്കാര്യത്തില്‍ മുന്‍ഗാമികളെയെല്ലാം കടത്തിവെട്ടി റെക്കോര്‍ഡ് ഇട്ടിരിക്കുകയാണ് അവര്‍. 2007 ജൂലൈയില്‍ രാഷ്ട്രപതിയായി സ്ഥാനമേറ്റ ശേഷം നാലു ഭൂഖണ്ഡങ്ങളിലെ 22 രാജ്യങ്ങളിലേക്കായി 12 വിദേശയാത്രകളാണ് പ്രതിഭ പാട്ടീല്‍ നടത്തിയത്. 

രാഷ്ട്രപതിയുടെ വിദേശയാത്രയ്ക്കായി ബോയിങ് 747-400 വിമാനം ചാര്‍ട്ടര്‍ ചെയ്ത് ഉപയോഗിച്ചതിലൂടെ എയര്‍ ഇന്ത്യക്ക് ചെലവായത് 169 കോടി രൂപ. ഈ തുക പ്രതിരോധ മന്ത്രാലയമാണ് നല്‍കുന്നത്. ഇതില്‍ 153 കോടി രൂപമാത്രമേ ഇതുവരെ പ്രതിരോധമന്ത്രാലയം നല്‍കിയിട്ടുള്ളൂ.  

വിദേശപര്യടനത്തിനിടെയുള്ള പ്രാദേശിക യാത്രകള്‍, താമസം, ദൈനംദിന ചെലവ് തുടങ്ങിയവയില്‍ വിദേശകാര്യമന്ത്രാലയത്തിന് 36 കോടി രൂപയും ചെലവായി. 

വിവരാവകാശനിയമപ്രകാരം നല്‍കിയ അപേക്ഷകള്‍ക്കു മറുപടിയായാണ് ഈ കണക്കുകള്‍ ലഭിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക