Image

ഫോമ 2020 ഡാലസ് കണ്‍വന്‍ഷന്‍ ഒരു രജതരേഖ (ഡാലസ് ടീം)

Published on 20 June, 2018
ഫോമ 2020 ഡാലസ് കണ്‍വന്‍ഷന്‍ ഒരു രജതരേഖ (ഡാലസ് ടീം)
കരുത്തുറ്റ സംഘടനാ മികവിന്റെ വിജയഭേരി മുഴക്കി 2020 ഫോമ കണ്‍വന്‍ഷനെ വരവേല്‍ക്കാന്‍ ഫോമാ പ്രവര്‍ത്തകരും ഡാലസ് നഗരവും സജ്ജമായിക്കഴിഞ്ഞു.

* ലോകമാസകലം പടര്‍ന്നുകിടക്കുന്ന പ്രവാസി മലയാളികള്‍ക്ക് പ്രത്യേകിച്ച് യുവതലമുറയ്ക്ക് മാതൃഭൂമിയുടെ സമൃദ്ധമായ സാംസ്കാരിക പാരമ്പര്യങ്ങള്‍ മനസ്സിലാക്കി കൊടുക്കുകയും, അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയും ചെയ്യും.

* ചിന്തകളിലും കാഴ്ചപ്പാടുകളിലും ബൗദ്ധികമായ വഴികളിലൂടെ സഞ്ചരിച്ച് ഫോമ എന്ന ബ്രഹത്തായ സംഘടനയെ ലോകത്തിന്റെ നെറുകയില്‍ എത്തിക്കും.

* ധന്യമായ ജീവിതത്തിലൂടെ സംഘടനയെ നയിച്ച് പ്രവാസി നേതൃനിരയെ ആദരിക്കും.

* വിദ്യാഭ്യാസത്തിനു ഊന്നല്‍ നല്‍കുന്ന കര്‍മ്മപരിപാടികള്‍ അമേരിക്കയിലും കേരളത്തിലും ആരംഭിക്കും.

* വളര്‍ച്ചയുടെ പടവുകള്‍ കയറാന്‍, സ്ത്രീശാക്തീകരണം നിലനിര്‍ത്താന്‍ വനിതാഫോറങ്ങള്‍ സുസജ്ജമാക്കും.

* കാലമിത്രയും നമ്മെ സ്‌നേഹമൂട്ടിയ സാഹിത്യകാരന്മാരേയും പത്രപ്രവര്‍ത്തകരേയും ആദരിക്കും.

* ദേശത്തിന്റെ കെടാവിളക്കുകളായി നിലകൊള്ളുന്ന അംഗസംഘടനകള്‍ക്ക് നിര്‍ലോഭമായ സഹായ സഹകരണങ്ങള്‍ ചെയ്തുകൊടുക്കും.

* 'ഗ്രാന്റ് ഫിനാലേ'കള്‍ അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളില്‍ നാഷണല്‍ കമ്മിറ്റിയുമായി സഹകരിച്ച് വിപുലമായി നടത്തും.

* ജനപക്ഷത്തായിരിക്കും സംഘടനയും പ്രവര്‍ത്തകരും. അതിനു കരുത്തുപരകാന്‍ അംഗസംഘടനകളെ സജ്ജരാക്കും.

* ബോട്ട് ക്ലബ്, അന്തര്‍ദേശീയ വടംവലി മത്സരം, വോളിബോള്‍ ക്ലബ്, ക്രിക്കറ്റ് ക്ലബ് തുടങ്ങിയ വിവിധ കലാമാമാങ്കങ്ങളെ പരിപോഷിപ്പിക്കും. കായിക പ്രതിഭകളെ അവാര്‍ഡ് നല്‍കി ആദരിക്കും.

* അമേരിക്കന്‍ മുഖ്യധാരാ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്ന നമ്മുടെ നേതൃനിരയെ നിര്‍ലോഭമായ സഹായ സഹകരണങ്ങള്‍ നല്‍കി പ്രോത്സാഹിപ്പിക്കും. തത്പരരായ യുവതീ യുവാക്കളെ ആയതിലേക്ക് ക്ഷണിക്കും.

* സീനിയര്‍ സിറ്റിസണ്‍ ഫോറം ശക്തമാക്കും. അതിനു വിവിധ ബ്യൂറോകള്‍ രൂപീകരിക്കും.

* ഫോമ പൊളിറ്റിക്കല്‍ ഫോറത്തെ ശക്തമാക്കും. അതിനു പുതിയ രൂപവും ഭാവവും നല്‍കി ശക്തമാക്കും.

* വിസാ ക്യാമ്പുകള്‍, അനുബന്ധമായ പാസ്‌പോര്‍ട്ട് ഇഷ്യൂകള്‍ ഇവയ്ക്ക് മുന്തിയ പരിഗണന നല്‍കും. പ്രവാസി പ്രൊട്ടക്ഷന്‍ പദ്ധതി ഊര്‍ജിമാക്കും.

* അമിത വരാത്ത രീതിയില്‍ കണ്‍വന്‍ഷന്‍ ചെലവുകള്‍ ക്രമപ്പെടുത്തും. അതുവഴി കുറഞ്ഞ ചെലവില്‍ കണ്‍വന്‍ഷന്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ അവസരം നല്‍കും.

* പുറംലോകത്തേക്കുള്ള വാതായനമായ ചാനലുകളേയും വാര്‍ത്താ മാധ്യമങ്ങളേയും ആദരിക്കും. അവരുമായി സഹകരിച്ച് കര്‍മ്മപരിപാടികള്‍ ആസൂത്രണം ചെയ്യും. അതിനു വിവിധ സ്റ്റേറ്റുകളില്‍ നിന്നും വിപുലമായി റിപ്പോര്‍ട്ടര്‍മാരെ നിയമിക്കും.

* വ്യാപാര സംരംഭകരുമായി സഹകരിച്ച് ജോബ് ഫെയറുകള്‍ സംഘടിപ്പിക്കും.

* ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന ആതുരസേവകര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കും. കിഡ്‌നി ഫൗണ്ടേഷന്‍, ക്യാന്‍സര്‍ ഫൗണ്ടേഷന്‍ തുടങ്ങിയ സന്നദ്ധ സംഘടനകളുമായി സഹകരിച്ച് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ സുസജ്ജമാക്കും

സുതാര്യവും ജനകീയവുമായിരിക്കും 2020 ഡാലസ് കണ്‍വന്‍ഷന്‍.
Join WhatsApp News
ഒരു ഭാഷാ സാഹിത്യ സ്നേഹി 2018-06-20 16:54:05
അമേരിക്കയിലെ എഴുത്തുകാരോട് മാത്രമല്ല, മലയാള ഭാഷയോടും സാഹിത്യത്തോടും ഫോമാ തികഞ്ഞ അവഗണനയാണ് കാട്ടുന്നത്. അമേരിക്കൻ മലയാളി ദേശീയ സംഘടനകൾ ഇവിടത്തെ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാനും വളരാനും വേദി ഒരുക്കിയില്ലെങ്കിൽ പിന്നെ ആരാണ് അത് ചെയ്യുക? സാഹിത്യകാരന്മാരെയും പത്രപ്രവർത്തകരെയും ആദരിക്കും എന്ന് ഇവിടെ കുറിച്ച് കണ്ടതിൽസന്തോഷം.
S S Prakash 2018-06-21 01:28:26
Look behind you
You destroyed your Local association for your
Nonsense goals
How can you support them 
You are looser 
Never can take care a organization like FOMAA
Shame on you stay away please you are a selfish 
CitiZen 2018-06-21 09:33:26
ഇ  മലയാളം ഭാഷാസ്നേഹി  സ്വന്തം മക്കളെ ഇ ഭൂമിയിലെ  ഏതെങ്കിലും മലയാളം മീഡിയം സ്കൂളിൽ പഠിപ്പിച്ചു വളർത്തിയിട്ടുണ്ടോ!  എന്നിട്ടു വന്നു പ്രതികരിച്ചാൽ  പോരായോ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക