Image

ഇലക്ഷനിലെ ചെളിവാരിയെറിയല്‍ ഒട്ടും ഭൂഷണമല്ല: ലാലി കളപ്പുരയ്ക്കല്‍

Published on 20 June, 2018
ഇലക്ഷനിലെ ചെളിവാരിയെറിയല്‍ ഒട്ടും ഭൂഷണമല്ല: ലാലി കളപ്പുരയ്ക്കല്‍
ന്യൂയോര്‍ക്ക്: ഇലക്ഷന്റെ പേരില്‍ ചെളിവാരിയെറിയുന്ന പ്രവണത ശരിയല്ലെന്ന് ഫോമ വൈസ് പ്രസിഡന്റ് ലാലി കളപ്പുരയ്ക്കല്‍. പല ഇലക്ഷനുകളില്‍ മത്സരിക്കുകയും പലരേയും പിന്തുണക്കുകയും ചെയ്തപ്പോഴത്തെ അനുനുഭവങ്ങളില്‍ നിന്നാണിത് പറയുന്നത്.

ഇലക്ഷന്‍ കഴിയുമ്പോള്‍ പലരും ശത്രുക്കളാകുന്നു. വര്‍ഷങ്ങളായി കണ്ടാല്‍ പോലും മിണ്ടാതിരിക്കുന്നവരുണ്ട്. ഇവരില്‍ പലര്‍ക്കും താന്‍ വോട്ട് ചെയ്തതാണ്. പക്ഷെ തോറ്റ് കഴിയുമ്പോള്‍ വോട്ട് ചെയ്തില്ല എന്ന സന്ദേഹത്തില്‍ പിണങ്ങും. ഇങ്ങനെ സുഹൃത്തുക്കളെ നഷ്ടപ്പെടുമ്പോള്‍ ഹൃദയവേദന തോന്നാറുമുണ്ട്.

മത്സരത്തിന് അമിതാവേശം കാട്ടുന്ന സ്ഥാനാര്‍ത്ഥികളും അവരെ എരിവ് കേറ്റുന്ന അനുചരപ്പടയും ഇക്കാര്യം ഓര്‍ക്കുന്നത് നല്ലതാണ്. നാമെന്നും കാണേണ്ടവരാണ്. ഒന്നിച്ചു പ്രവര്‍ത്തിക്കേണ്ടവരുമാണ്. ഇലക്ഷന്‍ ഒരു അവസാനമല്ല. പ്രവര്‍ത്തിക്കാന്‍ അവസരം ഇനിയും ധാരാളമുണ്ടാകും.

പക്ഷെ സുഹൃദ് ബന്ധങ്ങള്‍ നഷ്ടമായാല്‍ അതു നഷ്ടമായതു തന്നെ. ഇങ്ങനെയുള്ള പിണക്കങ്ങളാണ് ഭിന്നതകളില്‍ എത്തുന്നത്. ഫൊക്കാന പിളര്‍ന്നപ്പോള്‍ അതു കണ്ടതുമാണ്. അതിനാല്‍ അവിശുദ്ധമായ പ്രചാരണ കോലാഹലങ്ങളും ആക്ഷേപങ്ങളും നിര്‍ത്തിവെയ്ക്കണം. ഇത് ആര്‍ക്കും ഒരു ഗുണവും ചെയ്യില്ല.

അതുപോലെ പ്രചാരണം കൊണ്ടോ തുടരെ തുടരെയുള്ള ഫോണ്‍ വിളികൊണ്ടോ ഒന്നും ആരും മനസ്സുമാറ്റാന്‍ പോകുന്നില്ല. അത്ര വിവരമില്ലാത്തവരല്ല വോട്ടര്‍മാര്‍. ജോലിക്കിടയില്‍ അഞ്ചുതവണ തന്നെ വിളിച്ച സ്ഥാനാര്‍ത്ഥിയോട് ഇനി വിളിക്കരുത് കര്‍ശനമായി താക്കീത് ചെയ്യേണ്ടിവന്നു. ഇത്തരം അനുഭവം പലര്‍ക്കും കാണും.
വൈസ് പ്രസിഡന്റ് എന്ന നിലയില്‍ മറ്റു ഭാരവാഹികള്‍ക്കൊപ്പം കഴിയുന്നത്ര മികച്ച പ്രവര്‍ത്തനം നടത്താനായതില്‍ സന്തോഷമുണ്ട്. ബന്നി വാച്ചാച്ചിറയുടെ നേതൃത്വത്തില്‍ നല്ല പ്രവര്‍ത്തനം നടത്തി. വിമന്‍സ് ഫോറത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായതിലും സന്തോഷമുണ്ട്.

സ്ത്രീകള്‍ ഫോമയില്‍ കൂടുതലായി വരാന്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞു എന്നു കരുതുന്നു. കൂടുതല്‍ സ്ത്രീകള്‍ മത്സര രംഗത്ത് വരുന്നത് ഇതിന്റെ സൂചനയായി കാണുന്നു.

എക്കാലവും സംഘടനാ പ്രവര്‍ത്തനം തുടരും. അതിനു സ്വാര്‍ത്ഥ ലക്ഷ്യങ്ങളൊന്നുമില്ല.
Join WhatsApp News
ഡോ.ശശിധരൻ 2018-06-20 17:03:37

സമൂഹശരീരത്തിൽ  പദവി ,സമ്പത്ത് ,അധികാരം  എന്നിവയിൽ  ആഴത്തിൽ പിടിമുറുക്കി തങ്ങളുടെ സ്വന്തം വ്യവഹാരപരമായ ഭൗതികനേട്ടങ്ങൾക്ക് വേണ്ടി പ്രായേണ അധികാരം ഒരു മാർഗ്ഗമാക്കി  മാറ്റുന്നവരുടെ ഒരു ഗൂഢസംഘമായി അധഃപതിച്ചിരിക്കുന്നു  ഇന്നത്തെ ലാനായും ,ഫൊക്കാനയും ,ഫോമയും എന്ന് സൂചിപ്പിക്കാൻ ഇച്ഛിക്കുന്നു . അധികാരം  കയ്യാളുന്നവരുടെ അതീതമായ മോഹങ്ങൾ  ജനസേവനമാണെന്ന് ആരും ആശിക്കേണ്ടതില്ല. തിരിമറികളുടെയും , ഉൾപ്പോരുകളുടെയും ,വെട്ടിപ്പുകളുടെയും ലോകം നാം മനഃപൂർവം മറക്കുന്നു.ഫോമയും -ഫൊക്കാനയും അധികാരികളും തമ്മിലുള്ള ആഴത്തിലുള്ള  ബന്ധം നല്ലപോലെ സൂക്ഷ്‌മ വിചാരം  ചെയ്തു വിചിന്തനത്തിലൂടെ ക്രമമായി  ഒരു പൊതുവീക്ഷണത്തിൽ  സമൂഹം അനുസന്ധാനം ചെയ്യേണ്ടതുണ്ട് .ചെളി  വാരിയെറിയുന്നവർ  ചെളി വാരി വാരി വാരിയെറിഞ്ഞു  അവസാനം കുഴിയിലെ ചെളി തീരുമ്പോൾ  അതിലെ വെള്ളം തെളിയുകയും പിന്നീട് വെള്ളം തന്നെ അവർ കുടിക്കേണ്ടി വരുമെന്നതിൽ യാതൊരു സംശയവുമില്ല.

(ഡോ.ശശിധരൻ)

Vimala P Nair, NY 2018-06-20 20:03:44
mr, sasi, Your statements about Fokana & Foma i agree. But LANA is different. In Lana it is a progressive uprise, from Member to a top executive will take almost 10 years.
Ask, Thekkemuri, Nambimadam,J Mathews, they will explain how LANA operates.
regi 2018-06-20 21:46:51
Only two years ago, Laly won the election doing exactly that,  spreading false innuendos and rumors to delegitimize Renee Paulose candidacy. What a hypocrisy!
ജോയ് ജോണ്‍ 2018-06-20 22:18:45
ഇതാരാ....നമ്മുടെ വാര്യത്തെ മീനാക്ഷിയല്ലിയോ?
ചേച്ചി എവിടായിരുന്നു.....
ഇപ്പോഴാണോ ഈ ചെളി ഒക്കെ കണ്ടത്....
Anthappan 2018-06-21 00:05:54
Real Friends
Song by Camila Cabello
Lyrics
No, I think I'll stay in tonight
Skip the conversations and the "Oh, I'm fines"
No, I'm no stranger to surprise
This paper town has let me down too many times
Why do I even try? Give me a reason why
I thought that I could trust you, never mind
Why all the switching sides? Where do I draw the line?
I guess I'm too naive to read the signs
I'm just lookin' for some real friends
All they ever do is let me down
Every time I let somebody in
Then I find out what they're all about
I'm just lookin' for some real friends
Wonder where they're all hidin' out
I'm just lookin' for some real friends
Gotta get up out of this town
Oh, oh
Oh, ah
I stay up, talkin' to the moon
Been feelin' so alone in every crowded room
Can't help but feel like something's wrong, yeah
'Cause the place I'm livin' in just doesn't feel like home (Posted by Anthappan)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക