Image

അഴീക്കല്‍ പദ്ധതി: പഠനത്തിനായി വിദഗ്ധ സമിതി

Published on 26 March, 2012
അഴീക്കല്‍ പദ്ധതി: പഠനത്തിനായി വിദഗ്ധ സമിതി
ന്യൂഡല്‍ഹി: അഴീക്കലില്‍ കപ്പല്‍ അറ്റകുറ്റ പണിക്കുള്ള കേന്ദ്രത്തിന്റെ സാധ്യതാ പഠനത്തിനായി കേന്ദ്രം വിദഗ്ധസമിതിയെ നിയോഗിച്ചു. കൊച്ചി പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാനായ സമിതിയായിരിക്കും പഠനം നടത്തുക. അഴീക്കലില്‍ തുറമുഖവും കപ്പല്‍ നിര്‍മാണശാലയും നിര്‍മിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതി നിര്‍ദേശം പരിശോധിക്കാനാണ് കേന്ദ്ര തുറമുഖ മന്ത്രാലയം ഇപ്പോള്‍ വിദഗ്ധസമിതിയെ നിയോഗിച്ചിരിക്കുന്നത്. ഭൂമിയുടെ ലഭ്യത, ചരക്കു നീക്കം, റെയില്‍, റോഡ് ഗതാഗത സൗകര്യങ്ങള്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ എന്നിവയെക്കുറിച്ചായിരിക്കും സമിതി പഠനം നടത്തുക. സാങ്കേതി പഠനത്തിനൊപ്പം ഭൂമി ഏറ്റെടുക്കുന്നതിനെക്കുറിച്ച് സമിതി ജില്ലാ കളട്കടറുമായി ചര്‍ച്ച നടത്തും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക