Image

ചിക്കാഗോയില്‍ നഗരക്കാഴ്ചകള്‍ക്ക് അവസരമൊരുക്കി ഫോമ മിഡ് അറ്റ്‌ലാന്റിക് റീജിയന്‍

സന്തോഷ് ഏബ്രഹാം Published on 18 June, 2018
 ചിക്കാഗോയില്‍ നഗരക്കാഴ്ചകള്‍ക്ക് അവസരമൊരുക്കി ഫോമ മിഡ് അറ്റ്‌ലാന്റിക് റീജിയന്‍
ചിക്കാഗോ: ന്യൂയോര്‍ക്ക് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ചിക്കാഗോ നഗരത്തിന്റെ വിസ്മയക്കാഴ്ചകള്‍ നേരിട്ട് കാണുവാന്‍ ഫോമ മിഡ് അറ്റ്‌ലാന്റിക് റീജിയന്‍ അവസരമൊരുക്കുന്നു. ഫോമ കണ്‍വന്‍ഷനോടനുബന്ധിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു ചിക്കാഗോയിലെത്തുന്ന മലയാളികള്‍ക്ക് കുറഞ്ഞ ചെലവില്‍ സവാരി നടത്തുന്നതിനു ഈ സൗകര്യം ഉപയോഗിക്കാവുന്നതാണെന്ന് മിഡ് അറ്റ്‌ലാന്റിക് റീജിയന്‍ ആര്‍.വി.പി സാബു സ്കറിയ അറിയിച്ചു.

അംബരചുംബികളുടെ ജന്മഗ്രഹമായ ചിക്കാഗോയുടെ പ്രൗഢഭംഗി ആസ്വദിക്കുന്നതിനൊപ്പം മിഷിഗണ്‍ തടാകക്കരയുടെ പ്രകൃതിരമണീയത കണ്‍കുളിര്‍ക്കെ കാണുന്നതിനും അവസരമുണ്ടായിരിക്കും. കണ്‍വന്‍ഷന്‍ ദിനങ്ങളില്‍ മൂന്നു ട്രിപ്പുകളാണ് ക്രമീകരിച്ചിരിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്; സാബു സ്കറിയ (ആര്‍.വി.പി) 267 980 7923, ജോജോ കോട്ടൂര്‍ (സെക്രട്ടറി) 610 308 982, ബോബി തോമസ് (ട്രഷറര്‍) 862 812 0606.
 ചിക്കാഗോയില്‍ നഗരക്കാഴ്ചകള്‍ക്ക് അവസരമൊരുക്കി ഫോമ മിഡ് അറ്റ്‌ലാന്റിക് റീജിയന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക