2018 2020 കാലഘട്ടത്തിലേക്കുള്ള ഫോമാ
എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് വൈസ് പ്രെസിഡന്റായി മത്സരിക്കുന്ന
സാന്‍ഫ്രാന്‍സിസ്കോയില്‍ നിന്നുള്ള വെസ്റ്റേണ്‍ റീജിയണല്‍ പ്രതിനിധിയായ
വിന്‍സെന്റ് ബോസ്, ഫോമായുടെ ചരിത്രത്തിലേക്ക് എത്തിനോക്കുമ്പോള്‍, വൈസ്
പ്രസിഡന്റ് സ്ഥാനത്തിനു ഏറ്റവും അര്‍ഹനായ വ്യക്തിയാണ് അദ്ദേഹമെന്നു
വെസ്റ്റേണ്‍ റീജിയണിലെ വിവിധ സങ്കടനാ പ്രതിനിധികളും ഫോമായില്‍,
കാലാകാലങ്ങളായി പ്രവര്‍ത്തിക്കുന്നവരുമായ വെസ്റ്റേണ്‍ റീജിയണ്‍
നേതാക്കന്മാരായ ജോണ്‍ ടൈറ്റസ്, പോള്‍ കെ ജോണ്‍, ജോസഫ് ഔസോ, സാം ഉമ്മന്‍,
സിജിന്‍ പാലക്കലോടി, ബിജു പന്തളം, ജോസ് വടകര, ടോജോ തോമസ്, എന്നിവര്‍
അറിയിച്ചു.
ഫോമാ രൂപീകരണത്തിനു മുന്‍പ്, ഫൊക്കാനയില്‍ നാഷണല്‍ കമ്മിറ്റി മെമ്പര്‍,
പിറവം പ്രവാസി ഗ്ലോബല്‍ അസോസിയേഷന്റെ പ്രസിഡന്റ്, കൂടാതെ, ഫോമായുടെ
തന്നെ വെസ്റ്റേണ്‍ റീജിയന്റെ ആദ്യത്തെ റീജിയണല്‍ വൈസ് പ്രസിഡന്റ്, ഫോമാ
ജുഡീഷ്യറി വൈസ് ചെയര്മാന്, അഡ്വൈസറി ബോര്‍ഡ് വൈസ് ചെയര്മാന് എന്നീ
സ്ഥാനങ്ങളിലൂടെ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള
"വിന്‍സെന്റ് ബോസ്" , സാമൂഹിക, സാംസ്കാരിക, ആധ്യാത്മിക, ആതുര സേവന
രംഗത്ത് തന്റെ മുപ്പത്തഞ്ചു വര്‍ഷത്തെ പ്രവാസ ജീവിത കാലഘട്ടത്തില്‍
ശക്തമായ സാന്നിധ്യം അറിയിച്ച വ്യക്തിയുമാണ്. സ്ഥാനമാനങ്ങള്‍ നോക്കാതെ
ഫോമായുടെ, കഴിഞ്ഞ എല്ലാ കണ്‍വെന്‍ഷനുകളിലും സാമ്പത്തികമായും,
ക്രിയാത്മകമായും തികഞ്ഞ ആത്മാര്‍ത്ഥതയോടു കൂടിയും അതിന്റെ ഭാഗമാവുകയും ,
എല്ലാ കണ്‍വെന്‍ഷനുകളുടെയും വിജയത്തിനായി നിഷ്പക്ഷമായി
പ്രവര്‍ത്തിക്കുകയും, നിറഞ്ഞ സാന്നിധ്യമായി മാറുകയും ചെയ്തു വിന്‍സെന്റ്
ബോസ്... !!!!
ഇതൊന്നും കൂടാതെ, ചിക്കാഗോ കണ്‍വെന്‍ഷന്റെ സ്പോണ്‍സറുമാരില്‍ ഒരാളും
കൂടിയാണദ്ദേഹം. ഫോമായുടെ ഭാവി വാഗ്ദാനമായ വിന്‍സെന്റ് ബോസ് , ഫോമായെ
അമേരിക്കയിലെ ഓരോ മലയാളികളുടെയും മനസ്സില്‍ ഇടം പിടിപ്പിക്കാന്‍ ഏറ്റവും
ശക്തനും അര്‍ഹനുമായ വ്യക്തിയാണ് എന്ന് ഫോമാ, വെസ്റ്റേണ്‍ റീജിയണ്‍
നേതാക്കള്‍ ഒന്നടങ്കം അംഗീകരിക്കുന്നത് വിന്‍സെന്റ് ബോസ് എന്ന വ്യക്തിയുടെ
വ്യക്തിത്വത്തെ ചൂണ്ടികാണിക്കുന്നു. സാമൂഹിക, സാംസ്കാരിക ജീവകാരുണ്യ
പ്രവര്‍ത്തനങ്ങളിലും സങ്കടനാ പ്രവര്‍ത്തനത്തിലും മാതൃകയായ വിന്‍സെന്റ്
ബോസ് ഫോമായുടെ വരുംകാല പ്രവര്‍ത്തനങ്ങളെ കുറിച്ച് വ്യക്തമായ വീക്ഷണമുള്ള
വ്യക്തിയാണ്.
വ്യക്തി പ്രഭാവം കൊണ്ടും സുഹൃത്ത് വലയം കൊണ്ടും അമേരിക്കയിലെയും,
കാനഡയിലെയും ബഹുപൂരിപക്ഷം ഡെലിഗേറ്റുകളുടെ ഏറെ പിന്തുണയുള്ള വിന്‍സെന്റ്
ബോസ് എതിര് സ്ഥാനാര്‍ത്ഥികളേക്കാള്‍ ഏറെ മുന്‍പിലാണ്. വിന്‍സെന്റ് ബോസിന്റ
വിജയം വെസ്റ്റേണ്‍ റീജിയണിലെ ഫോമാ നേതാക്കള്‍ ഉള്‍പ്പെടെ ബഹു പൂരിപക്ഷം
ഡെലിഗേറ്റസും ഒന്നടങ്കം ആഗ്രഹിക്കുന്നു. എല്ലാ ഫോമാ ഡെലിഗേറ്റുകളും വൈസ്
പ്രസിഡന്റ് സ്ഥാനത്തിന് ഏറ്റവും അര്‍ഹനായ വിന്‍സെന്റ് ബോസിനെ വോട്ട്
ചെയ്തു വിജയിപ്പിക്കണം എന്നും എല്ലാവരും അഭ്യര്‍ത്ഥിക്കുന്നു.... !!!
ജോണ്‍ ടൈറ്റസ്, പോള്‍ കെ ജോണ്‍, ജോസഫ് ഔസോ, സാം ഉമ്മന്‍, സിജിന്‍ പാലക്കലോടി, ബിജു പന്തളം, ജോസ് വടകര , ടോജോ തോമസ്