Image

ഫൊക്കാനയെ നശിപ്പിക്കരുത് (ജോസഫ് കുരിയപ്പുറം)

Published on 18 June, 2018
 ഫൊക്കാനയെ നശിപ്പിക്കരുത് (ജോസഫ് കുരിയപ്പുറം)
മഹാനുഭവരായ മുന്‍ ഇന്ത്യന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്‍, അമേരിക്കന്‍ മണ്ണില്‍ മലയാണ്മയെ ഊട്ടി വളര്‍ത്തിയ ഡോ. എം. അനിരുദ്ധന്‍ തുടങ്ങിയവര്‍ 1982-ല്‍ മുന്‍കൈയ്യെടുത്ത്, അമേരിക്കന്‍ മലയാളികള്‍ക്കായി ഒരു കൂട്ടായ്മ വേണമെന്ന സദുദ്ദേശത്തോടെ രൂപം കൊടുത്ത, അമേരിക്കന്‍ മലയാളി സംഘടനകളുടെ സംഘടന 'ഫൊക്കാന' 36 വര്‍ഷങ്ങള്‍ പിന്നിട്ട ശേഷം ഇപ്പോള്‍ എവിടെ എത്തി നില്‍ക്കുന്നു എന്ന് ചിന്തിക്കുന്നത് ഉചിതമായിരിക്കും.

മാതൃകാപരമായി പ്രവര്‍ത്തിച്ചു വന്നിരുന്ന ഈ സംഘടനയില്‍ അക്ഷന്തവ്യമായ പിടിപ്പുകേടിന്റേയും ചതിയുടേയും വഞ്ചനയുടേയും ഫലമായി 2006-ല്‍ പിളര്‍പ്പുണ്ടായി. സത്യത്തിന്റേയും നീതിയുടേയും പക്ഷത്തു നിന്ന ഫൊക്കാന വിഭാഗത്തിന് കോടതി വിധിയും അനുകൂലമായിരുന്നു. തുടര്‍ന്നങ്ങോട്ട് ഇന്നുവരെ ഏതാനും വ്യക്തികളും അവര്‍ നിര്‍ദ്ദേശിക്കുന്നവരുടേയും അവരെ പിന്താങ്ങുന്നവരുടേയും മാത്രമായി ഫൊക്കാന എന്ന മഹാസംഘടന ചുരുങ്ങിയിരിക്കുന്നു.

2026 വരെയുള്ള ഫൊക്കാനയുടെ പ്രസിഡന്റുമാരെ തീരുമാനിച്ചു കഴിഞ്ഞെന്നാണ് തലമുതിര്‍ന്ന ഒരു നേതാവിന്റെ വീരസ്യം. ഇതേ രീതിയില്‍ കൊണ്ടുവന്ന മൂന്നു പ്രസിഡന്റുമാര്‍ ഫൊക്കാനയുടെ മൂന്ന് മുന്‍ കണ്‍വന്‍ഷനുകള്‍ നടത്തി ഭീമമായ നഷ്ടവും സംഘടനയ്ക്ക് വരുത്തി വെച്ചത് പകല്‍ പോലെ സത്യം ! 2016-ല്‍ കൊണ്ടുവന്ന, ജാതി സംഘടനയുടെ പിന്‍ബലമുണ്ടായിരുന്ന സ്ഥാനാര്‍ഥി താന്‍ പ്രതിനിധാനം ചെയ്തിരുന്ന സംഘടനയെത്തെന്നെ പിന്‍വലിച്ചുകൊണ്ട് മുഖം രക്ഷിച്ചെങ്കിലും, മേല്പറഞ്ഞ തല്പരകക്ഷികളായ നേതാക്കള്‍ അദ്ദേഹത്തെ വീണ്ടും രംഗത്തിറക്കിയിരിക്കുന്നത് അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന മതേതര സംഘടനകള്‍ക്ക് നാണക്കേടുണ്ടാക്കുമെന്നു മാത്രമല്ല ദൂരവ്യാപകമായ പ്രശ്‌നങ്ങളും സൃഷ്ടിച്ചേക്കാനിടയുണ്ട്. ഫൊക്കാനയില്‍ ചേരാന്‍ താന്‍ രൂപീകരിച്ച സംഘടനയുടെ പേരില്‍ അല്പം ചില മാറ്റങ്ങള്‍ വരുത്തിയെങ്കിലും ആ സംഘടന ഇപ്പോഴും ഒരു മതസംഘടന തന്നെയെന്ന് തെളിയിച്ചിരിക്കുകയാണിപ്പോള്‍. ആഗസ്റ്റ് 10, 11, 12 തിയ്യതികളില്‍ ചിക്കാഗോയില്‍ വെച്ച് നടക്കുന്ന ഒരു സാമുദായിക ദേശീയ കണ്‍വന്‍ഷനില്‍ അമേരിക്കയിലേയും കാനഡയിലേയും നിരവധി അംഗസംഘടനകളാണ് പ്രതിനിധാനം ചെയ്യുന്നത്. അവയില്‍ ഒന്ന് മേല്പറഞ്ഞ സംഘടനയുമുണ്ട്.

ഫൊക്കാനയുടെ ഭരണഘടനയുടേയും സാമ്പത്തിക കാര്യങ്ങളുടേയും മേല്‍നോട്ടമുള്ള ട്രസ്റ്റീ ബോര്‍ഡ് കഴിഞ്ഞ പത്തു വര്‍ഷങ്ങളായി ഓഡിറ്റു ചെയ്ത മുഴുവന്‍ കണക്കുകളും അംഗസംഘടനകളെ അറിയിക്കുകയോ അതാതു സമയത്ത് ഇന്റേണല്‍ റവന്യൂ സര്‍വീസ്സസിന് സമര്‍പ്പിക്കുകയോ ചെയ്തിട്ടില്ല എന്ന വസ്തുത ഞെട്ടിപ്പിക്കുന്നതാണ്. ഓരോ വര്‍ഷവും ഒരു പ്രഹസനം പോലെ തുണ്ടുകടലാസില്‍ ഏതാനും തുക രേഖപ്പെടുത്തി കൈയ്യടിച്ചു പാസ്സാക്കി സ്വയം സായൂജ്യമടയുന്നതല്ലാതെ അടുക്കും ചിട്ടയോടും കൂടി ഒരു എക്‌സ്റ്റേണല്‍ ഓഡിറ്റു നടത്തി കണക്കുകള്‍ സുതാര്യമാക്കാന്‍ ട്രസ്റ്റീ ബോര്‍ഡിന് ഇതുവരെ കഴിഞ്ഞിട്ടില്ല. എല്ലാ കണ്‍വന്‍ഷനുകളും നഷ്ടത്തില്‍ കലാശിക്കുന്നു എന്നു പറയുമ്പോഴും, ഒരു കണക്കിലും പെടുത്താതെ ഏകദേശം അര ലക്ഷത്തോളം ഡോളര്‍ ട്രസ്റ്റീ ബോര്‍ഡ് ഭാരവാഹികള്‍ അക്കൗണ്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്നറിയുമ്പോഴാണ് സ്ഥിതി എത്ര ഭീകരമാണെന്ന് അംഗസംഘടനാ ഭാരവാഹികള്‍ മനസ്സിലാക്കേണ്ടത്.

കണ്‍വന്‍ഷന്‍ കഴിഞ്ഞ് 150 ദിവസങ്ങള്‍ക്കുള്ളില്‍ കണക്ക് ബോധിപ്പിച്ചില്ലെങ്കില്‍ ആദ്യം പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ എന്നീ ഭാരവാഹികളെ സസ്‌പെന്‍ഡ് ചെയ്യണമെന്നും, എന്നിട്ടും കണക്കു ബോധിപ്പിക്കുന്നില്ലെങ്കില്‍ അവരെ ഫൊക്കാനയുടെ എല്ലാ സ്ഥാനമാനങ്ങളില്‍ നിന്നും നീക്കം ചെയ്യണമെന്നും, അവരുള്‍പ്പെടുന്ന സംഘടനകളെയടക്കം ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്നും ഫൊക്കാന ഭരണഘടനയില്‍ നിഷ്‌ക്കര്‍ഷിക്കുന്നുണ്ട്. ഭരണഘടനയും സാമ്പത്തിക കാര്യങ്ങളും രണ്ടും ട്രസ്റ്റീ ബോര്‍ഡ് കൈകാര്യം ചെയ്യുന്നതുകൊണ്ടാണ് ഗുരുതരമായ ഈ വീഴ്ച സംഭവിക്കുന്നത്. കണക്കു കാര്യങ്ങളില്‍ വീഴ്ച വരുത്തിയ നേതാക്കളേയും അവര്‍ പ്രതിനിധീകരിക്കുന്ന സംഘടനകളേയും മാറ്റി നിര്‍ത്തിയാല്‍ ഫൊക്കാനയില്‍ ഇപ്പോഴുള്ള അംഗ സംഘടനകളില്‍ പകുതിയിലേറെ പുറത്തുപോകേണ്ടിവരും എന്ന അവസ്ഥയാണുള്ളത്.

ജനറല്‍ ബോഡി നിശ്ചയിക്കുന്ന മൂന്നു പേരുടെ സംഘമായിരുന്നു കഴിഞ്ഞ കാലങ്ങളില്‍ ഫൊക്കാനയുടെ ഇലക്ഷന്‍ കൈകാര്യം ചെയ്തിരുന്നത്. ആ ജോലിയും ട്രസ്റ്റീ ബോര്‍ഡ് ഏറ്റെടുത്തതോടുകൂടി 'സുതാര്യമായ തിരഞ്ഞെടുപ്പ്' എന്ന പ്രക്രിയ ഫൊക്കാനയില്‍ അവസാനിച്ചു. കണ്‍വന്‍ഷനുകള്‍ അടുക്കുമ്പോള്‍ ഈ ട്രസ്റ്റീ ബോര്‍ഡ് ഒരു പ്രസിഡന്റിനേയും അതുവരെ കേട്ടുകേള്‍വി പോലുമില്ലാത്ത ഏതെങ്കിലും സംഘടനകളേയും അവതരിപ്പിക്കുന്നു. ഭരണഘടന വ്യക്തമായി നിര്‍വചിച്ചിട്ടുള്ള മാതൃകയില്‍ നിന്നും വ്യതിചലിച്ച് മിക്കവാറും എല്ലാ കടലാസു സംഘടനകള്‍ക്കും ഒന്‍പത് പ്രതിനിധികളെ വീതം അയയ്ക്കാനുള്ള സംവിധാനം ട്രസ്റ്റീ ബോര്‍ഡ് ചെയ്തുകൊടുക്കുന്നു. യഥാര്‍ത്ഥ സംഘടനകളുടെ അംഗബലം നിശ്ചയിച്ച് അതനുസരിച്ച് പ്രതിനിധികളെ അയച്ചാല്‍ ഈ ഇറക്കുമതി നേതാക്കള്‍ പച്ചതൊടാതെ പുറത്താകും.

നാനൂറിലധികം അംഗസംഖ്യയുള്ള സംഘടനകള്‍ക്കു മാത്രമേ 9 പ്രതിനിധികളെ ലഭിക്കുകയുള്ളൂ എന്ന നിയമം നിലനില്‍ക്കേ എല്ലാ കടലാസു സംഘടനകള്‍ക്കും ഏതടിസ്ഥാനത്തിലാണ് 9 വീതം പ്രതിനിധികളെ ട്രസ്റ്റീ ബോര്‍ഡ് സമ്മാനിക്കുന്നത്? വിവേചനബുദ്ധിയുള്ള അമേരിക്കന്‍ മലയാളി ഈ ചോദ്യം ഇലക്ഷന്‍ കമ്മീഷനോടും ട്രസ്റ്റീ ബോര്‍ഡിനോടും ചോദിക്കാന്‍ മടി കാണിക്കേണ്ടതില്ല.

ഈ ലേഖകന്റെ നിരീക്ഷണത്തില്‍ ഏകദേശം നൂറിലധികം 'ചാത്തന്‍' വോട്ടുകള്‍ 2018-ലെ ഇലക്ഷനില്‍ രേഖപ്പെടുത്താന്‍ ട്രസ്റ്റീ ബോര്‍ഡും ഇലക്ഷന്‍ കമ്മീഷനും കൂടി അനുവാദം കൊടുത്തിട്ടുണ്ട്. അതുപോലെ തന്നെയാണ് 2016-ലെ തിരഞ്ഞെടുപ്പില്‍ സ്വന്തം സംഘടനയെത്തന്നെ പിന്‍വലിക്കേണ്ടി വന്ന വ്യക്തിയെ പ്രസിഡന്റായി അവതരിപ്പിക്കുന്നത്. ഒരു പുതിയ സംഘടനയെ ഫൊക്കാനയില്‍ അംഗത്വം നല്‍കുന്നതിന് ഒരു വര്‍ഷത്തെ 'വെയ്റ്റിംഗ് പീരിയഡ്' ഉണ്ടെന്ന നിയമം ഇലക്ഷന്‍ കമ്മീഷന് അറിയാഞ്ഞിട്ടല്ല. അവര്‍ അമേരിക്കന്‍ മലയാളികളെ വിഢികളാക്കുന്നതിന്റെ തെളിവുകൂടിയാണിത്. ഫിലഡല്‍ഫിയയും ന്യൂജെഴ്‌സിയും ഉള്‍പ്പെടുന്ന ഒരേ റീജനില്‍ അടുത്തടുത്ത് രണ്ട് കണ്‍വന്‍ഷന്‍ നടത്തും എന്നു പറയുന്നതിന്റെ സാംഗത്യവും ഈ പ്രതിഭാധനന്മാര്‍ തന്നെ പറയട്ടെ..!

ഫൊക്കാനയുടെ ഇലക്ഷന്‍ നിയമപ്രകാരം ഒരു സംഘടനയില്‍ നിന്ന് പരമാവധി മത്സരിക്കാന്‍ യോഗ്യതയുള്ളവര്‍ രണ്ടു പേരാണ്. പക്ഷെ 2018-ലെ ഇലക്ഷനില്‍ ന്യൂയോര്‍ക്കിലെ ഒരു സംഘടനയില്‍ നിന്ന് ആറു പേരാണ് സ്ഥാനാര്‍ത്ഥികള്‍ ! ഒരു വീട്ടില്‍ നിന്നുള്ള മാതാപിതാക്കളും മകനും അക്കൂട്ടത്തിലുണ്ട്. ട്രസ്റ്റീ ബോര്‍ഡും ഇലക്ഷന്‍ കമ്മിറ്റിയും അറിഞ്ഞു കൊണ്ടു തന്നെയാണ് ഈ പ്രവര്‍ത്തികള്‍ നടക്കുന്നത്.

അമേരിക്കന്‍ മലയാളികള്‍ക്കും കേരളീയര്‍ക്കും എണ്ണമറ്റ സല്‍ക്കര്‍മ്മങ്ങള്‍ നടത്തി മലയാളി മനസ്സുകളില്‍ സ്ഥിരപ്രതിഷ്ഠ നേടിയ ഫൊക്കാനയുടെ സമീപകാല ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ആരെയും ലജ്ജിപ്പിക്കുന്ന തരത്തിലാണ്. പള്ളിയിലെ സ്ഥാനമാനങ്ങള്‍ ലഭിക്കാന്‍ വേണ്ടി ഒരു നേതാവ് പരുമല പള്ളിക്ക് രണ്ടു ലക്ഷം രൂപ സംഭാവന നല്‍കുന്നു, മറ്റൊരു ഒരു നേതാവ് നാട്ടില്‍ ആളാവാന്‍ ആറന്മുള വള്ളം കളിക്ക് 5 ലക്ഷം രൂപ നല്‍കുന്നു, രണ്ടും ഫൊക്കാനയുടെ അക്കൗണ്ടില്‍ ചേര്‍ക്കുന്നു...!! കൈയ്യില്‍ നിന്ന് ഒരു പൈസ പോലും ചിലവാക്കാതെ അങ്ങനെ നേതാവ് പട്ടം നേടി. ചിക്കാഗോയിലെ ഫൊക്കാന പ്രവര്‍ത്തകര്‍ കേരളത്തിലെ അംഗവൈകല്യമുള്ളവര്‍ക്ക് ഗുണകരമായ ''ജില്ലയ്ക്കൊരു കാല്‍'' പദ്ധതി നല്ല രീതിയില്‍ കൊണ്ടുപോയെങ്കിലും പിന്നീട് പരാജയപ്പെട്ടത് നടത്തിപ്പിലെ പോരായ്മകള്‍ തന്നെയാണ്.

ഫൊക്കാനയുടെ എക്കാലത്തേയും അഭിമാനമായിരുന്ന 'ഭാഷയ്ക്കൊരു ഡോളര്‍' പദ്ധതി ബഹുമാന്യരായ ഐ. വര്‍ഗീസ്, ഡോ. പാര്‍ത്ഥസാരഥി പിള്ള, ഡോ. സണ്ണി വൈക്ലിഫ് തുടങ്ങിയവര്‍ ഇരന്നു പിരിച്ചെടുത്ത 'ഡോളറും പെട്ടിയും' ഫൊക്കാനയിലെ മാന്യ ട്രസ്റ്റീ ബോര്‍ഡ് പിടിച്ചെടുത്ത് അതിലുണ്ടായിരുന്ന പണം മുഴുവന്‍ അവരുടെ അക്കൗണ്ടിലേക്ക് മാറ്റുകയും ആ പദ്ധതി തന്നെ നിര്‍ത്തലാക്കുകയും ചെയ്തു ! ആ പെട്ടിയില്‍ എത്ര ഡോളര്‍ ഉണ്ടായിരുന്നെന്നോ അതിന്റെ പ്രയോജകരര്‍ ആരൊക്കെയായിരുന്നെന്നോ ഉള്ള യാതൊരു കണക്കുകളും ഈ ട്രസ്റ്റീ ബോര്‍ഡ് ജനങ്ങളെ ബോദ്ധ്യപ്പെടുത്തിയിട്ടില്ല...... ആരും അതേക്കുറിച്ച് ചോദിച്ചിട്ടുമില്ല...!

മുങ്ങിക്കൊണ്ടിരിക്കുന്ന ഒരു കപ്പലാണ് ഫൊക്കാന. അതില്‍ കയറിക്കൂടിയവരെല്ലാം ആഴക്കടലിലേക്ക് മുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് അവര്‍ പോലും അറിയുന്നില്ല. ആ മുങ്ങുന്ന കപ്പലിനെ രക്ഷിച്ചെടുക്കാന്‍ ശക്തരും സത്യസന്ധരുമായ കപ്പിത്താന്മാരെയാണ് ആവശ്യം. വടക്കേ അമേരിക്കന്‍ മലയാളികളുടെ അഭിമാനമാകേണ്ടിയിരുന്ന ഒരു മഹാസംഘടനയെ കഴിഞ്ഞ പത്തു വര്‍ഷമായി ചവിട്ടിയരച്ച് നഷ്ടത്തിന്റെ കഥകള്‍ മാത്രം നിരത്തി സ്വജനപക്ഷപാതത്തിന്റേയും അഴിമതിയുടേയും കൂത്തരങ്ങാക്കി മാറ്റിയ ഈ ട്രസ്റ്റീ ബോര്‍ഡ് നമുക്ക് ആവശ്യമുണ്ടോ? തിരഞ്ഞെടുക്കപ്പെടുന്ന നാഷണല്‍ കമ്മിറ്റിക്ക് ചെയ്യാന്‍ സാധിക്കാത്ത ഏതെങ്കിലും ആനക്കാര്യം ഈ നേതാക്കന്മാര്‍ക്ക് ചെയ്യാന്‍ സാധിക്കുമോ?

അമേരിക്കന്‍ മലയാളിക്കോ ഫൊക്കാനയ്ക്കോ ആവശ്യമില്ലാത്ത ഈ 'അഴിമതി' സ്ഥാപനം ഈ തിരഞ്ഞെടുപ്പോടുകൂടി അവസാനിക്കണം. ഇനിയും പ്രതികരണശേഷി നഷ്ടപ്പെട്ടിട്ടില്ലാത്ത സംഘടനാതല്പരരായ അമേരിക്കന്‍ മലയാളികള്‍ പ്രതികരിക്കണം.....! 
Join WhatsApp News
Shaji, NY 2018-06-18 17:20:35
Totaly agree with Kuriapuram. But why you are afraid to mention the names, let the new comers know what is going on. we see in every picture some regular faces, so from your article, it is clear they are the culprits. They must be brought out and they must give the money back.
Madavan Nair's association should not be a member of FOKANA, he should be prevented from running for President.
all the trusty board must step down.
Paul 2018-06-18 18:13:48
Truth is true. Well said Kuriapuram.... we must knock down them....
Vayanakaaran 2018-06-18 18:39:03
എന്തിനു കേഴുന്നു കുരിയാപുരം. ധൈര്യപൂർവം 
മുന്നോട്ട് വന്നു ഉത്തരവാദിത്വങ്ങൾ 
ഏറ്റെടുത്ത് ഫൊക്കാനയെ രക്ഷിക്കുക. ഇങ്ങനെ അകലെ 
നിന്ന് വിലപിച്ചിട്ട് എന്ത് കാര്യം. കാള വാല് 
പൊക്കുമ്പോൾ .. എന്ന് പറഞ്ഞപോലെ ലീല 
മാറേറ്റിനെ ജയിപ്പിക്കണമെന്നു പറയാതെ 
പറയുന്നു താങ്കൾ. മാധവൻ നായർ 
കഴിഞ്ഞ തവണ മത്സര രംഗത്ത് നിന്ന് മാറി 
നിന്നയാളല്ലേ. നിങ്ങൾ പറയുന്ന പോലെ\
അദ്ദേഹം യോഗ്യനല്ലെങ്കിൽ അത് \
പുറത്ത് കൊണ്ട് വന്നു അദ്ദേഹത്തെ മാറ്റുക.

നിസ്പക്ഷൻ (Impartial person) 2018-06-18 21:36:50
ഞാൻ  നൂറു ശതമാനവും  കുരിയപുരവുമായ്  യോജിക്കുന്നു .  സ്ഥിരം  കുത്തിയിരിക്കുന്ന, മാറി മാറി  കസേരകൾ  പങ്കിടുന്ന  ഈ  ഉപജാപക  ഗ്രൂപ്പ്  ഫൊക്കാനാ  നശിപ്പിച്ചു .  വാക്കു  കൊടുക്കലും  അക്കൗണ്ട്  മുടിവെക്കലും , നാട്ടിൽ പോയി  ചുമ്മാ  ചെയ്യാത്ത  വലിയ  പൊണ്ണക്കാര്യം  പത്രത്തിൽ  ഫോട്ടോ  ആയി  കൊടുക്കലും . ഈ രണ്ടു  സ്ഥാനാർഥി  ഗ്രൂപ്പും  ശരിയല്ല . എന്നാൽ  തമ്മിൽ  ഭേദമായ  ഗ്രൂപ്പ്  ലീലാ  ഗ്രൂപ്പ്  ആയിരിക്കും.  മറ്റത്  കുര്യാപുരം  പറഞ്ഞതു  പോലെ  തനി  ഇൻജസ്റ്റിസ്  നടത്തുന്നു  ഒരു  self  സെന്റഡ്  ഗ്രൂപ്പ് മാത്രമാണ് . അവർ  എന്ത്  കള്ളപ്പണിയും  കള്ള  വോട്ടും  നടത്തും  കാരണം  വോട്ടിങ്  machianery  അവരുടെ  കൈയിലാണ് . ഈ ഗ്രൂപ്പ്  തന്നെയാണ്  ഓർലാണ്ടോ  എലെക്ഷൻ  തിരിമറി  നടത്തി , ഫോമാ  ഉണ്ടാക്കാൻ  കാരണം . ഈ റിലീജിയസ്  ഉടായിപ്പു  ഗ്രൂപ്പ്  തകിടം  മറിഞ്ഞാല്  ഫൊക്കാന  രക്ഷ  പെടും . പൊന്നാട  വിതരണം  എല്ലാം വഴി  ഒരുപിടി  നേതാക്കളും  മീഡിയകളും  അവരുടെ  പിടിയിലാണ് . ലീലയും  ആ ഗ്രൂപ്പിൽ  പെട്ടയാൾ  ആണെങ്കിലും  ഈ ചുറ്റുപാടിൽ  പ്ളീസ്  പിക്ക്  ദി ലെസ്സർ ഈവിൾ . തമ്മിൽ ഭേദം  തൊമ്മൻ  അത്രമാത്രം  എന്ന്  ഈ ഫ്രീ  പേഴ്സൺ  ചിന്തിക്കുന്നു 
Frank 2018-06-19 06:09:45
Dear jose,
Every year FOKANA election year jose come up with couple of news that jose is coming to help FOKANA. The others are doing bad, so elect me. You were the Exe.commitee, and committee member.Nothing changed. Every Election you run come up with all kind of news. Then we don't see you up to the next election. When I see Jose news I know that  your running for something. I am really sorry for you jose.............. We know what kind of person you are....  
Reality Check 2018-06-18 22:55:25
Why comment about the religious affiliation of one candidate only? Don't forget the other one allso has a religious affiliation!
Just a reader 2018-06-19 07:35:54
How about conducting an audit for the last ten years of activities of fokana by an outside CPA firm?
Nair, NY 2018-06-19 07:48:24
I was born in a Nair family & a member since the beginning. but i don't support a Nair community club given membership in FOKANA. It is not legal and not good for FOKANA,. If this is the case several religious groups can form a cultural forum and no one can deny the membership. soon this will be a religious group fighting each other for positions.
For eg. Pentecostal people have a literary forum in all different parts of USA. who can deny membership to them if Nair society is given membership? we all know how this happened, why it happened. I don't support Leela or Madhavan Nair. Both of them are the chosen of the evil group of paul. He must step down first and so is philip his yes mooli & spoke person. If the trend is to continue, count down the end of Fokkana. we will fight to win. and try our best. if we fail we will join FOMA.
Leela & Madavan must withdraw. All the present executives must step down. we want audited accounts.  we all know you guys used the funds for your lavish trips and drinking. shame on you all
Vayanakaaran 2018-06-19 09:19:01
ഇങ്ങനെ ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഇ മലയാളിയിൽ 
എഴുതീട്ട് പ്രയോജനമില്ല.  ഫൊക്കാനയെ രക്ഷിക്കാൻ താൽപ്പര്യമുള്ളവർ 
ഫോമയിൽ പോയി ചേർന്ന് പ്രതികാരം തീർക്കാതെ ഒരു പൊതുയോഗം വിളിച്ച്കൂട്ടി 
അവിടെ പ്രസിഡന്റായി മത്സരിക്കുന്ന സ്ഥാനാർത്തികളോട് ചോദിക്കാനുള്ളത് 
ചോദിക്കുക. അവരുടെ ഉത്തരത്തിലൂടെ അവരുടെ കഴിവുകൾ 
മനസ്സിലാക്കാം. നന്നായി പെർഫോം ചെയ്തയാൾക്ക് 
വോട്ട് കൊടുക്കുക. അല്ലാതെ ഇങ്ങനെ കാക്കകൂട്ടത്തിൽ കല്ലെറിഞ്ഞിട്ട് 
എന്ത് ഫലം. ഒരു കാര്യം ശ്രദ്ധിക്കുക - പൊതുജനത്തിന് 
ഇതിലൊന്നും കാര്യമില്ല.  അവർ അവരുടെ വഴിക്ക് 
നേതാക്കൾ അവരുടെ വഴിക്ക്. ഒന്നുകിൽ അങ്ങനെ 
പോകാൻ അണുവധിക്കുക. അല്ലെങ്കിൽ എല്ലാവരെയും 
വിളിച്ച്കൂടി പൊതു ചർച്ച നടത്തുക. ഒരു ഉപകാരവുമില്ലാതെ ശാന്തിയും സമാധാനവും കെടുത്താൻ മാത്രം കുരിയാപുരത്തിനെപോലുള്ളവർ എഴുതി വിടുന്ന കാര്യങ്ങൾക്ക് ചെവി കൊടുക്കാതിരിക്കുക.  
കീലേരി ഗോപാലൻ 2018-06-19 10:52:08
ആവശ്യംപോലെ പണവും വിവരദോഷവുമുള്ളവരാണ്  മിയ്ക്ക  സംഘടനകളുടെയും തലപ്പത്ത്  ഇരിക്കുന്നത്. 
Sugathan 2018-06-19 11:37:59
NAMAM is a communal association and Madhavan Nair wants to showcase the American malayalees he is bose of all.

Just search google for "നാമം സപ്താഹം" then you will understand what NAMAM is all about. It is Nair Mahamandalam he just changed the name to get the president post, this should not be allowed in FOKANA.


Phil 2018-06-19 11:44:37
നമുക്ക് പുതിയ ഒരു അസോസിയേഷൻ തുടങ്ങാം....ഫോമന എന്ന് പേരിടാം....പാവപ്പെട്ടവനും വേണ്ടേ ഒരു സംഘടനാ ... 
Gopikuttan 2018-06-19 11:57:56
Madhavan Nair MUST step out of FOKANA for the betterment of it. How a communal association can be part of a democratic association. Think again and choose your candidate wisely
vinod 2018-06-19 12:07:29
നാമം ഫൊക്കാനയില് ഒരു അവലോകനം...

ഒരു ഇന്ത്യക്കാരന്‍, ഒരു മലയാളി എന്നതിലുപരി ഒരു നായരെന്ന ബോധം നമ്മളില്‍ ഊണിലും ഉറക്കത്തിലും വളര്‍ത്തിയെടുക്കാന്‍ നായര്‍ മഹാമണ്ഡലം പോലുള്ള സംഘടനകള്‍ അമേരിക്കയില്‍ വളര്‍ന്നു വരേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യകതയാണ്. അതു  കൊണ്ട് കള്ള  പേരിൽ  ചിലപ്പോൾ  ഫൊക്കാനയിൽ  കയറി കൂടിയെന്നെരിക്കും. 

ഇവിടെയുള്ള മലയാളി അസോസിയേഷനുകളില്‍ നായര്‍ പ്രാധിനിത്യം എത്രയുണ്ട്. നമ്മളെ വേണ്ടാത്തവര്‍ക്ക് വേണ്ടി അതേ നാണയത്തില്‍ ചുട്ട മറുപടി കൊടുക്കുവാന്‍ നമ്മുടെതായ ഒരു സംഘടന, അതു ഏതു വില കൊടുത്തും നമുക്കു മുന്നോട്ടു കൊണ്ടു പോകണം.

എന്തിനു ഫൊക്കാനയില്‍ നാമത്തിനു വന്ന എതിര്‍പ്പു കാരണം ആണ് നാമം (നോര്‍ത്ത് അമേരിക്കന്‍ മലയാളീസ് & അസോസിയേറ്റഡ് മെംബേഴ്‌സ് ) എന്നു പേരു മാറ്റിയതെന്നു വരെ പറഞ്ഞു നടന്നു.

ചലോ ചലോ മാധവൻ നായർ. ഫൊക്കാനയില്   കയറിയിട്ട്  നാളെ അതിനെ 

Federation of Kerala Association of Nairs in America എന്ന് പേര് മാറ്റുക 
Amerikkan Mollaakka 2018-06-19 14:13:48
പടച്ചോനെ , ഇതെന്താ നായർ -നസ്രാണി അയ്യരുകളിയോ ?
പാവം ആന. നായർമാർ കൂടുതലുള്ളിടത്ത് അമേരിക്കൻ
കേശവൻ എന്നും നസ്രാണികളുള്ളയിടത്ത് അമേരിക്കൻ ചാക്കോച്ചൻ
എന്നും പേര് നൽകി മുന്നോട്ട് പോകു പഹയന്മാരെ.
George Kutty, Dallas 2018-06-19 15:05:01
Thanks Sugathan, I have googled "നാമം സപ്താഹം" and found NAMAM is a communal association solely founded for Nair cast and they have done Sapthaham, Ayyappa pooja and other communal services for Nair community. Nobody is against it, but how that organization is part of FOKANA and who gave Madhavan Nair the convention chairman post ???

Totally ashamed. Ithentha vellarikka pattanamo. I will make sure this will be discussed in the general body also the message will be communicated to other child organizations and delegates.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക