Image

അനൂപ് ജേക്കബിന്റെ വിജയത്തില്‍ മെല്‍ബണിലെ പ്രവാസി കേരള കോണ്‍ഗ്രസ് അഭിനന്ദിച്ചു

Published on 26 March, 2012
അനൂപ് ജേക്കബിന്റെ വിജയത്തില്‍ മെല്‍ബണിലെ പ്രവാസി കേരള കോണ്‍ഗ്രസ് അഭിനന്ദിച്ചു
മെല്‍ബണ്‍: പിറവം ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി അനൂപ് ജേക്കബിന്റെ ചരിത്രവിജയത്തില്‍ മെല്‍ബണിലെ പ്രവാസി കേരള കോണ്‍ഗ്രസ് അഭിനന്ദനം അറിയിച്ചു. മെല്‍ബണ്‍ ഘടകം പ്രസിഡന്റ് സെബാസ്റ്റ്യന്‍ ജേക്കബിന്റെ അധ്യക്ഷതയില്‍ കൂടിയ എക്‌സിക്യൂട്ടീവിന്റെ അടിയന്തര യോഗത്തില്‍ ആഹ്ലാദം പങ്കിട്ടു. ഇടതുപക്ഷത്തിന്റെ പിന്തിരിപ്പന്‍ നയത്തിന് ജനങ്ങള്‍ നല്‍കിയ തിരിച്ചടിയാണ് പിറവം ഉപതിരഞ്ഞെടുപ്പ് ഫലം എന്ന് കമ്മറ്റി അഭിപ്രായപ്പെട്ടു. 

പ്രവാസി കേരള കോണ്‍ഗ്രസിന്റെ ഭാരവാഹികള്‍, വിജയിച്ച അനൂപ് ജേക്കബുമായി ഫോണില്‍ സന്തോഷം പങ്കിട്ടു. കെ.എം. മാണി നിയമസഭയില്‍ അവതരിപ്പിച്ച ജനപ്രിയ ബജറ്റ് യുഡിഎഫിന് കൂടുതല്‍ കരുത്തും ജനപങ്കാളിത്തവും ഉറപ്പുവരുത്തുമെന്നും ആശംസാ സന്ദേശത്തില്‍ കമ്മറ്റി അഭിപ്രായപ്പെട്ടു. 

തോമസ് വാതപ്പള്ളി, സജി മുണ്ടയ്ക്കന്‍, കിഷോര്‍ ജോസ്, സിജോ പിറവം, അലക്‌സ് കുന്നത്ത്, സേവ്യര്‍ എടത്വാ, സിജോ ഇടുക്കി, സജി ഇല്ലിപറമ്പില്‍, ബിനോയി ഉഴവൂര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക