ടൗണ്‍സ് വില്‍ (ക്വീന്‍സ് ലാന്‍ഡ്): ടൗണ്‍സ്വില്‍ മലയാളി അസോസിയേഷന്റെ പതിനൊന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഓള് ഓസ്ട്രേലിയ വടംവലി മത്സരം നടത്തുന്നു. സെപ്റ്റംബര്‍ എട്ടിന് കിര്വാന് ബാപ്റ്റിസ്റ്റ് പള്ളിയങ്കണത്തിലാണ് മത്സരം. ഓസ്ട്രേലിയയിലെ പ്രമുഖരായ പത്തോളം ടീമുകളാണ് മത്സരത്തില്‍ മാറ്റുരയ്ക്കുന്നത്.
ഓണാഘോഷങ്ങള്ക്കൊപ്പമാണ് മാറ്റ് ഇക്കുറി വാര്‍ഷികം ആഘോഷിക്കുന്നത്. കിര്വാന് പാരിഷ് ഹാളില്‍ രാവിലെ അത്തുപൂക്കള മത്സരത്തോടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. തുടര്‍ന്നു കുട്ടികളുടെ വിവിധ കലാപരിപാടികള്‍, ഓണസദ്യം എന്നിവ നടക്കും.
വിവരങ്ങള്‍ക്ക്: ജോണി ജോസഫ് 042288 6299, ജെറീഷ് ജോര്‍ജ് 0422869095, സുനില്‍ സ്കറിയ 0434492415.
റിപ്പോര്‍ട്ട്: തോമസ് ടി. ഓണാട്ട്