Image

അഞ്ചാം മന്ത്രിസ്ഥാനം: തീരുമാനത്തില്‍ മാറ്റമില്ലെന്ന്‌ പി.കെ കുഞ്ഞാലിക്കുട്ടി

Published on 26 March, 2012
അഞ്ചാം മന്ത്രിസ്ഥാനം: തീരുമാനത്തില്‍ മാറ്റമില്ലെന്ന്‌ പി.കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: മുസ്‌ലീം ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനം വേണമെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്ന്‌ പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. അഞ്ചാം മന്ത്രി സ്ഥാനം വേണമെന്ന സംസ്ഥാന പ്രസിഡന്റിന്റെ പ്രഖ്യാപനത്തിന്റെ ഗൗരവം നഷ്ടപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗികമായ തീരുമാനത്തിന്‌ ശേഷമേ ഉത്തരവാദിത്തപ്പെട്ടവര്‍ പ്രതികരിക്കുകയുള്ളുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പ്രശ്‌നം എങ്ങനെ പരിഹരിക്കാമെന്ന കാര്യം യു.ഡി.എഫ്‌ ചര്‍ച്ച ചെയ്യുകയാണെന്നൂം അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഞ്ചാം മന്ത്രി സ്ഥാനം നല്‍കിയില്ലെങ്കില്‍ പാര്‍ട്ടിയുടെ മറ്റ്‌ നാല്‌ മന്ത്രിമാരെയും പിന്‍വലിക്കുമെന്ന്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ പറഞ്ഞിരുന്നു. എന്നാല്‍ അങ്ങനെയൊരു തീരുമാനം ഉണ്ടോയെന്ന കാര്യത്തില്‍ അദ്ദേഹം പ്രതികരിച്ചില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക