Image

സുറിയാനി ഓര്‍ത്തഡോക്‌സ്‌ സഭാ കണ്‍വന്‍ഷന്‍ ബെല്‍ഫാസ്‌റ്റില്‍

സാബു ചൂണ്ടക്കാട്ടില്‍ Published on 26 March, 2012
സുറിയാനി ഓര്‍ത്തഡോക്‌സ്‌ സഭാ കണ്‍വന്‍ഷന്‍ ബെല്‍ഫാസ്‌റ്റില്‍
ബെല്‍ഫാസ്‌റ്റ്‌: യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ്‌ സഭയുടെ യുകെ റീജന്റെ ഈ വര്‍ഷത്തെ നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്‌ മേഖലാ കണ്‍വന്‍ഷന്‍ ബെല്‍ഫാസ്‌റ്റ്‌ സെന്റ്‌ ഇഗ്നാത്തിയോസ്‌ ഏലിയാസ്‌ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ ഏപ്രില്‍ രണ്ട്‌, മൂന്ന്‌ തീയതികളില്‍ നടക്കും.

യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ്‌ സഭയുടെ യുകെ റീജന്‍ സ്‌ഥാപിതമായതിനുശേഷം ആദ്യമായി മേഖലകള്‍ കേന്ദ്രീകരിച്ച്‌ വിശുദ്ധ നോമ്പുകാലത്ത്‌ സംഘടിപ്പിക്കുന്ന ഈആ കണ്‍വന്‍ഷന്‍ വിശ്വാസികള്‍ക്ക്‌ ഏറെ അനുഗ്രഹമായിരിക്കും.

ഈ വര്‍ഷത്തെ കണ്‍വന്‍ഷന്‍ റവ. റോയി ജോര്‍ജ്‌ (സെന്റ്‌ മേരീസ്‌ പള്ളി, കട്ടച്ചിറ)യുടെ നേതൃത്വത്തില്‍ നടക്കും. തിങ്കളാഴ്‌ചയും ചൊവ്വാഴ്‌ചയും വൈകുന്നേരം ആറിന്‌ സന്ധ്യാ നമസ്‌കാരവും തുടര്‍ന്ന്‌ കണ്‍വന്‍ഷനും ക്രമീകരിച്ചിരിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌:
പോള്‍ കുര്യാക്കോസ്‌ (സെക്രട്ടറി): 07500709167
സജി ജോര്‍ജ്‌ (ട്രഷറര്‍): 07533029819

വിലാസം:
Musgrave Park Hospital Chapel
20 Stockman's Lane
Belfast
BT9 7 JB
സുറിയാനി ഓര്‍ത്തഡോക്‌സ്‌ സഭാ കണ്‍വന്‍ഷന്‍ ബെല്‍ഫാസ്‌റ്റില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക