Image

ശ്രീരാമരാജ്യം എത്തുന്നു

Published on 26 March, 2012
ശ്രീരാമരാജ്യം എത്തുന്നു
ശ്രീരാമരാജ്യം എന്ന ചിത്രത്തിലൂടെ നയന്‍ താര സിനിമയിലേക്ക്‌ തിരിച്ചെത്തുന്നു. പുരാണത്തിലെ രാമായണ കഥയെ ആസ്‌പദമാക്കി ലവ- കുശന്മാരുടെ ജീവിതം ഉള്‍പ്പെടുത്തി കഥ പറയുന്ന ചിത്രമാണ്‌ ശ്രീരാമരാജ്യം. നാല്‍പ്പത്തിയഞ്ച്‌ കോടി രൂപ മുതല്‍ മുടക്കലാണ്‌ ഈ ചിത്രം ചിത്രീകരിച്ചത്‌. ഇന്ത്യയില്‍ ചിത്രീകരിച്ച ചെലവു കൂടിയ ചിത്രങ്ങളുടെ പട്ടികയില്‍ രണ്ടാംസ്ഥാനത്ത്‌ നില്‍ക്കുന്ന ഈ ചിത്രം ദൃശ്യഭംഗിയുടെ പൂരക്കാഴ്‌ചയാണ്‌.

സീതയായി അഭിനയിക്കുന്നത്‌ നയന്‍താരയാണ്‌. കഥാപാത്രമായി മാറാന്‍ നീണ്ട നാളത്തെ പരിശീലനം നേടിയ ശേഷമാണ്‌ നയന്‍താര സീതയായി കാമറയുടെ മുന്നിലെത്തിയത്‌.
ഭക്തിചിത്രങ്ങളുടെ കാരണവരായ എന്‍.ടി. രാമറാവുവിന്റെ മകനും സൂപ്പര്‍സ്റ്റാറുമായ ബാലകൃഷ്‌ണയാണ്‌ ശ്രീരാമന്റെ വേഷം അഭിനയിക്കുന്നത്‌.

നാഗാര്‍ജുനുടെ പിതാവ്‌ നാഗേശ്വരറാവുവാണ്‌ വാല്‍മീകിയായി എത്തുന്നത്‌. പ്രേമാനന്ദം, കെ.ആര്‍. വിജയ, ജയസുധ, റോജ, ജൂനിയര്‍ താരാസിംഗ്‌ തുടങ്ങിയവരാണ്‌ താരങ്ങള്‍.

ശ്രീ സായ്‌ബാബ ഫിലിംസിന്റെ ബാനറില്‍ യെലമന്‍ചലി സായ്‌ബാബു നിര്‍മിച്ച്‌ തെലുങ്കിലെ ഒന്നാംകിട സംവിധായകനായ ബാപ്പു സംവിധാനംചെയ്യുന്ന ഈ തെലുങ്ക്‌ ചിത്രത്തിന്റെ മലയാള പരിഭാഷയാണ്‌ കേരളത്തിലെത്തുന്നത്‌. മാര്‍ച്ച്‌ 30ന്‌ ഈ ചിത്രം തിയേറ്ററുകളിലെത്തും.
ശ്രീരാമരാജ്യം എത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക