Image

മാവോയിസ്റ്റുകള്‍ മാന്യമായി പെരുമാറി: മോചിതനായ ഇറ്റാലിയന്‍ വിനോദസഞ്ചാരി

Published on 26 March, 2012
മാവോയിസ്റ്റുകള്‍ മാന്യമായി പെരുമാറി: മോചിതനായ ഇറ്റാലിയന്‍ വിനോദസഞ്ചാരി
ഭുവനേശ്വര്‍: മാവോയിസ്റ്റുകള്‍ തന്നോട്‌ മാന്യമായാണ്‌ പെരുമാറിയതെന്ന്‌ മോചിതനായ ഇറ്റാലിയന്‍ വിനോദസഞ്ചാരി ക്‌ളോഡിയൊ കൊളാഞ്ചലോ പറഞ്ഞു. മാവോയിസ്റ്റുകള്‍ തന്നെ ഭീഷണപ്പെടുത്തുകയോ പീഡിപ്പിക്കുകയോ ചെയ്‌തില്ല. എന്നാല്‍ തന്റെ കൂടെ തട്ടിയെടുക്കപ്പെട്ട ബോസ്‌കോയെ വിട്ടയക്കാത്തതില്‍ വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിനോദ സഞ്ചാരത്തിനിടയില്‍ ഗ്രോത്രവര്‍ഗ മേഖലയിലെ ഒരു നദിയില്‍വെച്ചാണ്‌ ഞങ്ങളെ തട്ടിക്കൊണ്ടുപോയത്‌. തോക്കുമായെത്തിയ മാവോയിസ്റ്റുകള്‍ കണ്ണുകെട്ടി കൊണ്ടുപോവുകയായിരുന്നു. എന്‍െറ മോചനത്തിനായി ശ്രമിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും ക്‌ളോഡിയൊ മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക