Image

രാഹുല്‍ ഗാന്ധി ഒരുക്കിയ ഇഫ്‌താര്‍ വിരുന്ന്‌ പ്രതിപക്ഷ പാര്‍ട്ടികളുടെ സംഗമവേദിയായി; സോണിയ വന്നില്ല പ്രണബ്‌ പങ്കെടുത്തു

Published on 14 June, 2018
രാഹുല്‍ ഗാന്ധി ഒരുക്കിയ ഇഫ്‌താര്‍ വിരുന്ന്‌ പ്രതിപക്ഷ പാര്‍ട്ടികളുടെ  സംഗമവേദിയായി; സോണിയ വന്നില്ല പ്രണബ്‌ പങ്കെടുത്തു

കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഒരുക്കിയ ഇഫ്‌താര്‍ വിരുന്ന്‌ പ്രതിപക്ഷ പാര്‍ട്ടികളുടെ പുതിയ സംഗമവേദിയായി. മുന്‍ രാഷ്ട്രപതി പ്രണബ്‌ മുഖര്‍ജി പങ്കെടുത്തു. എന്നാല്‍ യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി പങ്കെടുത്തില്ല.

സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കനിമൊഴി -ഡി.എം.കെ, ദിനേശ്‌ ത്രിവേദി -തൃണമൂല്‍ കോണ്‍ഗ്രസ്‌, ഡി.പി. ത്രിപാഠി -എന്‍.സി.പി, ഡാനിഷ്‌ അലി -ജനതാദള്‍ സെക്കുലര്‍, പി.കെ. കുഞ്ഞാലിക്കുട്ടി -മുസ്‌ലിംലീഗ്‌ തുടങ്ങി വിവിധ പാര്‍ട്ടികളുടെ നേതാക്കള്‍ വിരുന്നിനെത്തി. അതേസമയം, പ്രമുഖ പാര്‍ട്ടികളുടെ മുതിര്‍ന്ന നേതാക്കള്‍ക്കു പകരം, പ്രതിനിധികളാണ്‌ എത്തിയത്‌. നാഗ്‌പുരിലെ ആര്‍.എസ്‌.എസ്‌ പരിപാടിയില്‍ സംബന്ധിച്ച പ്രണബ്‌ മുഖര്‍ജിയെ ഇഫ്‌താര്‍ വിരുന്നിലേക്ക്‌ ക്ഷണിച്ചില്ലെന്ന പ്രചാരണങ്ങള്‍ കോണ്‍ഗ്രസ്‌ നേരത്തെ തള്ളിയിരുന്നു.

ആര്‍.എസ്‌.എസ്‌ പരിപാടിയില്‍ പങ്കെടുത്തതിനെ ചൊല്ലിയുള്ള എതിര്‍പ്പുകള്‍ക്കിടയിലാണ്‌ പ്രണബ്‌ ഇഫ്‌താര്‍ വിരുന്നിനെത്തിയത്‌. രാഹുലിനൊപ്പമിരുന്ന്‌ അദ്ദേഹം ആഹാരം കഴിച്ചു. ചികിത്സാര്‍ഥം വിദേശത്തായതുകൊണ്ടാണ്‌ സോണിയ ഗാന്ധിക്ക്‌ ഇഫ്‌താര്‍ വിരുന്നില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക