Image

റോയി ആന്റണി ഫെസിലിറ്റീസ് ആന്‍ഡ് അക്കോമഡേഷന്‍ കോ ചെയര്‍,മത്തായി പി. ദാസ് മെഡിക്കല്‍ ടീമിന്റെ ചെയര്‍.

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 13 June, 2018
റോയി ആന്റണി ഫെസിലിറ്റീസ് ആന്‍ഡ് അക്കോമഡേഷന്‍ കോ ചെയര്‍,മത്തായി പി. ദാസ് മെഡിക്കല്‍ ടീമിന്റെ ചെയര്‍.
ന്യൂയോര്‍ക്ക് : ജൂലൈ 5, 6, 7 തീയതികളില്‍ ഫിലാഡല്‍ഫിയയില്‍ നടക്കുന്ന ഫൊക്കാന നാഷണല്‍ കണ്‍വെന്‍ഷന്റെ ഫെസിലിറ്റീസ് ആന്‍ഡ് അക്കോമഡേഷന്‍ കോ ചെയര്‍    ആയി റോയി ആന്റണി യേയും മെഡിക്കല്‍ ടീമിന്റെ ചെയര്‍പേഴ്‌സണ്‍ ആയി മത്തായി പി. ദാസിനിയും  തെരഞ്ഞുടുത്തതായി  പ്രസിഡന്റ് തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രഷര്‍ ഷാജി വര്‍ഗീസ്  എന്നിവര്‍ അറിയിച്ചു.

റോയി ആന്റണി കേരളാ യൂണിവേഴ്‌സിറ്റിയില്‍ ലക്ചര്‍, കേരള കൗമുദി, ദീപിക എന്നീ പത്രങ്ങളില്‍  ജേര്‍ണലിസ്‌റ് ആയി ജോലി നോക്കിയിട്ടുള്ള അദ്ദേഹം ഡാവിതാ മെഡിക്കല്‍ ഹെല്‍ത്ത് കെയര്‍ കമ്പനിയില്‍ ജോലി നോക്കുന്നു. ഹഡ്‌സണ്‍ വാലി മലയാളീ അസ്സോസിയേഷന്റെ  മുന്‍ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍, കമ്മിറ്റി മെംബര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു പരിചയമുള്ള  മത്തായി പി  ദാസ് സെവന്‍  ബോറോ എന്ന ചാരിറ്റി സഘടനയുടെ സ്ഥാപകന്‍ കൂടിയാണ്.

   ഫൊക്കാന  കണ്‍വന്‍ഷണ്‍  ഒരു ചരിത്ര സംഭവം ആക്കാന്‍ ഫിലോഡഫിയയിലെ  മലയാളി സമൂഹം ആത്മാര്‍ത്ഥമായി ശ്രെമിച്ചുകൊണ്ടിരിക്കുന്നു. കണ്‍വെന്‍ഷന്റെ ഒരുക്കങ്ങള്‍ മികച്ച രീതിയില്‍ തന്നെ പുരോഗമിച്ചു വരികയാണ്. ഒരുപാടു കമ്മിറ്റികള്‍  കണ്‍വെന്‍ഷന്റെ വിജയത്തിനായി അഹോരാത്രം  പ്രവര്‍ത്തിക്കുന്നുണ്ട്. 


നോര്‍ത്ത് അമേരിക്കയുടെ നാനാഭാഗത്തുനിന്നും കേരളത്തില്‍ നിന്നും എത്തിച്ചേരുന്ന അതിഥികളേയും, കലാസാംസ്‌കാരിക പ്രമുഖരേയും രാഷ്ട്രീയ നേതാക്കളേയും സ്വീകരിക്കാന്‍ ഫിലാഡല്‍ഫിയായിലെ വാലി ഫോര്‍ജ് കണ്‍വന്‍ഷന്‍ സെന്റര്‍  ഒരുങ്ങിക്കഴിഞ്ഞു. എല്ലാ  അമേരിക്കാന്‍ മലയാളികളെയും  ഫിലാഡല്‍ഫിയായില്‍  നടക്കുന്ന മലയാളിമാമങ്കത്തിലേക്ക്  സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രഷര്‍ ഷാജി വര്‍ഗീസ്  ,  എക്‌സ്.വൈസ് പ്രസിഡന്റ് ജോയി ഇട്ടന്‍, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ നായര്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍ ജോര്‍ജി വര്‍ഗീസ്, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍  എന്നിവര്‍ അറിയിച്ചു.


റോയി ആന്റണി ഫെസിലിറ്റീസ് ആന്‍ഡ് അക്കോമഡേഷന്‍ കോ ചെയര്‍,മത്തായി പി. ദാസ് മെഡിക്കല്‍ ടീമിന്റെ ചെയര്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക