Image

ചിന്നക്കനാലില്‍ സി.പി.എം-സി.പി.ഐ. സംഘര്‍ഷം; ലോക്കല്‍ സെക്രട്ടറിമാര്‍ക്ക് വെട്ടേറ്റു

Published on 26 March, 2012
ചിന്നക്കനാലില്‍ സി.പി.എം-സി.പി.ഐ. സംഘര്‍ഷം; ലോക്കല്‍ സെക്രട്ടറിമാര്‍ക്ക് വെട്ടേറ്റു
ചിന്നക്കനാല്‍: ഇടുക്കിയിലെ ചിന്നക്കനാലില്‍ ഉണ്ടായ സി.പി.എം-സി.പി.ഐ. സംഘര്‍ഷത്തില്‍ ഇരുപാര്‍ട്ടിയിലേയും ലോക്കല്‍ സെക്രട്ടറിമാര്‍ക്ക് വെട്ടേറ്റു. സി.പി.എം. ലോക്കല്‍ സെക്രട്ടറി എ.ബി. ആല്‍വി, സി.പി.ഐ. ലോക്കല്‍ സെക്രട്ടറി വേലുച്ചാമി എന്നിവര്‍ക്കാണ് വെട്ടേറ്റത്. മുന്‍ ഗ്രാമപഞ്ചായത്തംഗം കൂടിയാണ് ആല്‍വി.

കുറച്ചുനാളായി ഭൂമി കയ്യേറ്റം ഉള്‍പ്പെടെയുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട് ഇരുപാര്‍ട്ടികളും തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ് ഇവിടെ. കഴിഞ്ഞദിവസം ഡി.വൈ.എഫ്.ഐ. നേടത്തിയ വഴിതടയല്‍ സമരത്തില്‍ സി.പി.ഐ. നേതാക്കള്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് സി.പി.ഐ.പ്രവര്‍ത്തകര്‍ രംഗത്തെത്തിയത് സംഘര്‍ഷം സൃഷ്ടിച്ചിരുന്നു.


തുടര്‍ന്ന് വേലുച്ചാമിയെ വഴിയിയില്‍ തടഞ്ഞുനിര്‍ത്തി വെട്ടുകയാണുണ്ടായത്. ഇരുകാലിനും കൈകള്‍ക്കും വെട്ടേറ്റ വേലുച്ചാമിയുടെ നില ഗുരുതരമാണ്. അദ്ദേഹത്തെ ടാറ്റ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വേലുച്ചാമിയ്ക്ക് വേട്ടേറ്റ വാര്‍ത്തയറിഞ്ഞ സി.പി.ഐ. പ്രവര്‍ത്തകര്‍ ആല്‍വിനേയും വെട്ടിപ്പരിക്കേല്‍പ്പിച്ചു. ആല്‍വിനെ നെടുങ്കണ്ടത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക