Image

ലാലിന് വരവേല്‍ക്കാനൊരുങ്ങി സിഡ്‌നി

Published on 09 June, 2018
ലാലിന് വരവേല്‍ക്കാനൊരുങ്ങി സിഡ്‌നി

സിഡ്‌നി: മലയാളികളുടെ സ്വകാര്യ അഹങ്കാരം.. നടന വിസ്മയം..മലയാള സിനിമയുടെ താരരാജാവ്, ലെഫ്റ്റനന്റ് കേണല്‍ ഭരത് മോഹന്‍ലാലിനെ വരവേല്‍ക്കാന്‍ സിഡ്‌നി ഒരുങ്ങിക്കഴിഞ്ഞു. ചിലര്‍ വരുന്‌പോള്‍ ചരിത്രം വഴി മാറും. അതാണിപ്പോള്‍ സിഡ്‌നിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. മലയാളികളുടെ സ്വകാര്യ അഹങ്കാരമല്ല, പരസ്യമായ അഹങ്കാരമാണ് മോഹന്‍ലാല്‍. സിഡ്‌നി ഏറ്റു പാടുകയാണ് ..ലാലേട്ടാ.

ജൂണ്‍ ഒന്പതിന് (ശനി) മോഹന്‍ലാല്‍ സ്റ്റാര്‍ നൈറ്റ് എന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തിന്റെ ഭാഗമായി ആദ്യമായി സിഡ്‌നിയില്‍ എത്തുന്ന ലാലേട്ടനെ വരവേല്‍ക്കാന്‍ ക്വയ് സെന്റര്‍ എന്നു പേരുമാറ്റിയിരിക്കുന്ന സിഡ്‌നി സ്‌റ്റേറ്റ് സ്‌പോര്‍ട്‌സ് സെന്റര്‍ ആണ് വേദിയാകുന്നത്. 

മോഹന്‍ലാലിനെ കൂടാതെ എം.ജി. ശ്രീകുമാര്‍, ശ്രേയ ജയ്ദീപ്, പ്രീതി വാരിയര്‍, റഹ്മാന്‍ എന്നീ ഗായകരും നൃത്തച്ചുവടുകളുമായി മീര നന്ദന്‍, പ്രയാഗ മാര്‍ട്ടിന്‍ എന്നീ മുന്‍നിര നായികമാരും പ്രേക്ഷക മനസ് കീഴടക്കിയ മലയാളത്തിലെ ഏറ്റവും തിരക്കുള്ള ഹാസ്യതാരം ഹരീഷ് പെരുമണ്ണ, മനോജ് ഗിന്നസ് , അനില്‍ ബേബി, ദേവരാജ് തുടങ്ങയവരും ലൈവ് ഓര്‍ക്കസ്‌ട്രേഷനു മാറ്റുകൂട്ടാന്‍ എട്ടോളം പ്രതിഭകളടക്കം മുപ്പതോളം പേരാണ് സംഘത്തിലുണ്ടാവുക. നിരവധി സിനമകളുടെയും സ്‌റ്റേജ് ഷോകളിലൂടെയും പ്രശസ്തനായ ജി.എസ് വിജയന്‍ ഷോയുടെ സംവിധായകനും ബിജു സേവ്യര്‍ നൃത്ത സംവിധായകനുമാണ്. അന്നേ ദിവസം ക്വയ് സെന്ററില്‍ കേരള ശൈലിയിലുള്ള ഫുഡ് സ്റ്റാളും പ്രവര്‍ത്തിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. 

 SATHYAM EVENTS, VIP EVENTS WORLD എന്നിവരാണ് ഷോയുടെ സംഘാടകര്‍. 

വിവരങ്ങള്‍ക്ക്: വിപിന്‍ 0470293581, സത്യരാജ് 0412211627,   Mohanlal.com.au
റിപ്പോര്‍ട്ട്: സുജീവ് വര്‍ഗീസ് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക