Image

ചിലിയില്‍ ശക്തമായ ഭൂചലനം

Published on 26 March, 2012
ചിലിയില്‍ ശക്തമായ ഭൂചലനം
സാന്റിയാഗോ: ചിലിയില്‍ അതിശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.2 രേഖപ്പെടുത്തിയ ഭൂചലനം ചിലിയന്‍ തീരത്ത് ആശങ്കയുണ്ടാക്കിയെങ്കിലും ആളപായമുണ്ടായതായി ഉണ്ടായതായി റിപ്പോര്‍ട്ടില്ല. എന്നാല്‍ ശക്തമായ ഭൂചലനമായതിനാല്‍ നാശനഷ്ടമുണ്ടായി. ചിലര്‍ക്ക് പരിക്കേറ്റിട്ടുള്ളതായും ഭൂചലനത്തെ തുടര്‍ന്ന് വാഹനാപകടങ്ങള്‍ ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.

ഞായറാഴ്ച്ച രാത്രിയാണ് ഭൂകമ്പത്തിന് സമാനമായ രീതിയില്‍ ഭൂചലനമുണ്ടായത്. വന്‍തോതിലുള്ള കുലുക്കം കണ്ട് ജനങ്ങള്‍ പരിഭ്രാന്തരായി വീടുകളില്‍ നിന്നിറങ്ങിയോടി. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തെ സജ്ജമാക്കിയിരുന്നതായി അധികൃതര്‍ അറിയിച്ചു. ഭൂകമ്പ ദുരന്തങ്ങള്‍ക്ക് പേരുകേട്ട രാജ്യമാണ് ചിലി. ലക്ഷക്കണക്കിന് പേരാണ് പലപ്പാഴായി ഉണ്ടായിട്ടുള്ള ഭൂകമ്പങ്ങളില്‍ ഇവിടെ മരിച്ചിട്ടുള്ളത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക