Image

മുന്‍ തമിഴ്‌നാട് ചീഫ് സെക്രട്ടറി എസ്.മാലതി അന്തരിച്ചു

Published on 25 March, 2012
മുന്‍ തമിഴ്‌നാട് ചീഫ് സെക്രട്ടറി എസ്.മാലതി അന്തരിച്ചു
ചെന്നൈ: മുന്‍ തമിഴ്‌നാട് ചീഫ് സെക്രട്ടറി എസ്.മാലതി (57) അന്തരിച്ചു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മാലതി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. രോഗബാധയെ തുടര്‍ന്ന് 2011 ഓഗസ്റ്റില്‍ സര്‍വീസില്‍ നിന്നും വിആര്‍എസ് എടുത്തിരുന്നു. 2003-ലാണ് മാലതിക്ക് കാന്‍സര്‍ ബാധ കണ്‌ടെത്തിയത്. 2010 ഓഗസ്റ്റ് 31-നാണ് മാലതി തമിഴ്‌നാട് ചീഫ് സെക്രട്ടറിയായി സ്ഥാനമേറ്റത്. വാണിജ്യ നികുതി കമ്മീഷണര്‍, വിജിലന്‍സ് കമ്മീഷണര്‍, ആഭ്യന്തര സെക്രട്ടറി തുടങ്ങിയ പദവികളും അവര്‍ വഹിച്ചിട്ടുണ്ട്. 1977 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ് മാലതി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക