Image

ട്രാഫിക്കിന്റെ വിജയം ആവര്‍ത്തിക്കാന്‍ രാജേഷ് പിള്ളയുടെ പുതിയ ചിത്രം 'ഗോള്‍ഡ്'

Published on 25 March, 2012
ട്രാഫിക്കിന്റെ വിജയം ആവര്‍ത്തിക്കാന്‍ രാജേഷ് പിള്ളയുടെ പുതിയ ചിത്രം 'ഗോള്‍ഡ്'
 ട്രാഫിക്കിന്റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം രാജേഷ് പിള്ള ഒരുക്കുന്ന പുതിയ ചിത്രത്തിന് 'ഗോള്‍ഡ്' എന്ന് പേരിട്ടു. ഒരു വനിതാ കായികതാരത്തിന്റെ വ്യത്യസ്തമായ ജീവിതവും അതിലെ വഴിത്തിരിവുകളുമാണ് പുതിയ ചിത്രത്തിന്റെ പ്രമേയം. ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ട്രാഫിക്കിന് തമിഴ്ഹിന്ദി പതിപ്പുകള്‍ ഒരുക്കിയതിന് ശേഷമാകും രാജേഷ് പിള്ള ഗോള്‍ഡിന്റെ ചിത്രീകരണത്തിലേക്ക് കടക്കുക. താരനിര്‍ണ്ണയം പൂര്‍ത്തിയായിട്ടില്ല. കുഞ്ചാക്കോ ബോബന്‍ ചിത്രത്തിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

ട്രാഫിക്കിന്റെ വിജയം ആവര്‍ത്തിക്കാന്‍ രാജേഷ് പിള്ളയുടെ പുതിയ ചിത്രം 'ഗോള്‍ഡ്'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക