Image

ശശികലയുടെ സഹായി അറസ്റ്റില്‍

Published on 25 March, 2012
ശശികലയുടെ സഹായി അറസ്റ്റില്‍
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ തോഴിയായിരുന്ന ശശികലയുടെ സഹായിയെ പോലീസ് അറസ്റ്റ് ചെയ്തു. മോഹന്‍ എന്നയാളെ വെല്ലൂര്‍ പോലീസാണ് അറസ്റ്റ് ചെയ്തത്. വഞ്ചനാകുറ്റം ചുമത്തിയാണ് അറസ്റ്റ്. 

ജയലളിതയുടെ തോഴിയായിരുന്ന ശശികലയെയും ഭര്‍ത്താവിനെയും ബന്ധുക്കളെയും ഡിസംബറില്‍ എഐഎഡിഎംകെയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഭൂമിക്കേസുമായി ബന്ധപ്പെട്ട് ശശികലയുടെ ഭര്‍ത്താവ് എം.നടരാജനെ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു. ശശികലയുടെ സഹോദരന്‍ ദിവാകരനെയും ബന്ധു രാവണനെയും ക്രമിനല്‍ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക