Image

മാരുതി കാറുകള്‍ക്ക് 17000 രൂപ വരെ വില കൂടും

Published on 25 March, 2012
മാരുതി കാറുകള്‍ക്ക് 17000 രൂപ വരെ വില കൂടും
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ എക്‌സൈസ് നികുതി ഉയര്‍ത്തിയതിനെ തുടര്‍ന്ന് മാരുതി കാറുകള്‍ക്ക് 17,000 രൂപ വരെ വില കൂടും. മാരുതി സുസുക്കി ഇന്ത്യ മാനേജിംഗ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മായങ്ക് പരീഖ് ആണ് പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. 

ജനപ്രിയ മോഡലായ മാരുതി-800 മുതല്‍ സെഡാന്‍ എസ്എക്‌സ്-4 ന് വരെ വില ഉയരും. 800 സിസി ഓള്‍ട്ടോയ്ക്ക് 4200 മുതല്‍ 5900 രൂപ വരെയാകും ഉയരുക. വിപണിയില്‍ ഏറെ പ്രിയപ്പെട്ട ഓള്‍ട്ടോ കെ-10 മോഡലിന് 5,500 രൂപ മുതല്‍ 5700 രൂപ വരെ വില ഉയരും. വാഗണ്‍ ആര്‍ കാറുകള്‍ക്ക് 6000 രൂപ മുതല്‍ 7600 രൂപ വരെയാണ് ഉയരുക. സ്വിഫ്റ്റ് മോഡലിന് 7,700 രൂപ മുതല്‍ 11,900 രൂപ വരെയും സ്വിഫ്റ്റ് ഡിസയറിന് 8500 രൂപ മുതല്‍ 12,700 രൂപ വരെയും ഉയരും. 

സെഡാന്‍ എസ്എക്‌സ്-4 ന് 9,400 മുതല്‍ 17,000 രൂപ വരെയാണ് വര്‍ധിക്കുക. എന്നാല്‍ വിലവര്‍ധന ന്യായമാണെന്നും 1.75 ശതമാനം വരെ മാത്രമാണ് വില വര്‍ധിപ്പിച്ചിരിക്കുന്നതെന്നും മായങ്ക് പരീഖ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക