Image

എപ്പോള്‍ വിരമിക്കണമെന്ന് പറയാന്‍ ആര്‍ക്കുമാവില്ലെന്ന് സച്ചിന്‍

Published on 25 March, 2012
എപ്പോള്‍ വിരമിക്കണമെന്ന് പറയാന്‍ ആര്‍ക്കുമാവില്ലെന്ന് സച്ചിന്‍
ന്യൂഡല്‍ഹി: താന്‍ എപ്പോള്‍ വിരമിക്കണമെന്ന് പറയാന്‍ ആര്‍ക്കുമാവില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. തനിക്ക് ആഗ്രഹമുള്ളിടത്തോളം താന്‍ കളിക്കുമെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു. 

ക്രിക്കറ്റിനോട് തനിക്ക് ഭ്രാന്തമായ സ്‌നേഹമാണെന്നും ലോകകപ്പും നൂറ് സെഞ്ചുറികളും നേടുകയെന്ന സ്വപ്നങ്ങള്‍ താന്‍ സാക്ഷാത്ക്കരിച്ചതായും സച്ചിന്‍ പറഞ്ഞു. മുംബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സച്ചിന്‍. നൂറാം സെഞ്ചുറി നേടിയ ശേഷം ബാറ്റിലേക്കും ആകാശത്തേക്കും നോക്കി എന്തിനാണ് ഈ നേട്ടം ഇത്ര വൈകിപ്പിച്ചതെന്ന് ദൈവത്തോട് ചോദിക്കുകയാണ് താന്‍ ചെയ്തതെന്ന് സച്ചിന്‍ പറഞ്ഞു. 100 സെഞ്ചുറികളെന്ന തന്റെ റിക്കാര്‍ഡ് ഒരു ഇന്ത്യന്‍ കളിക്കാരന്‍ തന്നെ ഭേദിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും സച്ചിന്‍ വ്യക്തമാക്കി. 

റൊട്ടേഷന്‍ സംവിധാനം പരീക്ഷിച്ചത് പല കളിക്കാര്‍ക്കും പരിക്കേറ്റതിനാലാണെന്നും ഡ്രസിംഗ് റൂമിലെ ചര്‍ച്ചകള്‍ ഒരിക്കലും പുറത്ത് എത്താറില്ലെന്നും സച്ചിന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക