Image

വിസാചട്ടങ്ങളില്‍ ഇളവ് നല്‍കാന്‍ ദക്ഷിണകൊറിയയുമായി കരാര്‍

Published on 25 March, 2012
വിസാചട്ടങ്ങളില്‍ ഇളവ് നല്‍കാന്‍ ദക്ഷിണകൊറിയയുമായി കരാര്‍
സിയോള്‍: ഇന്ത്യയും ദക്ഷിണകൊറിയയും തമ്മില്‍ പ്രതിരോധരംഗത്ത് സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ധാരണയായി. ഇരുരാജ്യങ്ങളിലെയും പൗരന്മാര്‍ക്കായി വിസാ ചട്ടങ്ങളില്‍ ഇളവ് വരുത്താനും ധാരണയായിട്ടുണ്ട്. 

ഈ വര്‍ഷതന്നെ സിയോളില്‍ ' ഡിഫന്‍സ് അറ്റാഷേ' യെ നിയമിക്കുന്നകാര്യം ഇന്ത്യ പരിഗണിക്കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് വെളിപ്പെടുത്തി. 

വിദേശകാര്യമന്ത്രാലയ സെക്രട്ടറി സഞ്ചയ് സിങ് , ദക്ഷിണകൊറിയന്‍ വിദേശമന്ത്രാലയത്തിലെ കിം സുങ് ഹാനുമാണ് വിസാചട്ട ഇളവ് സംബന്ധിച്ച കരാറില്‍ ഒപ്പുവെച്ചത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക