Image

യുഡിഎഫ്‌ അടക്കം ആരുടേയും പിന്തുണ തള്ളിക്കളയില്ല: ശെല്‍വരാജ്‌

Published on 25 March, 2012
യുഡിഎഫ്‌ അടക്കം ആരുടേയും പിന്തുണ തള്ളിക്കളയില്ല: ശെല്‍വരാജ്‌
തിരുവനന്തപുരം: യു.ഡി.എഫ്‌ അടക്കം എല്ലാവരുടേയും പിന്തുണ സ്വീകരിക്കുമെന്ന്‌ സി.പി.എമ്മില്‍ നിന്ന്‌ രാജിവെച്ച ആര്‍.ശെല്‍വരാജ്‌ പറഞ്ഞു. അതുപോലെ യുഡിഎഫും എല്‍ഡിഎഫിലെ അതൃപ്‌തരായ ചില വിഭാഗങ്ങളും തന്നെ സഹകരണം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. സമാനമനസ്‌കരെ ചേര്‍ത്ത്‌ രൂപീകരിച്ച ജനകീയ വികസന മുന്നണി ശക്‌തിപ്പെടുത്താനുള്ള ശ്രമമാണ്‌ തിരഞ്ഞെടുപ്പിന്‌ മുന്നോടിയായി നടത്തുന്നതെന്നും ശെല്‍വരാജ്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക