Image

വിയന്ന മലങ്കര ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ വിശുദ്ധവാര ശുശ്രൂഷകള്‍

ജോണ്‍ കൊച്ചുകണ്ടത്തില്‍ Published on 25 March, 2012
വിയന്ന മലങ്കര ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ വിശുദ്ധവാര ശുശ്രൂഷകള്‍
വിയന്ന: സെന്റ്‌ തോമസ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ വിശുദ്ധവാര തിരുകര്‍മങ്ങള്‍ക്ക്‌ റവ. ഡോ. എം.ഒ. ജോണ്‍ നേതൃത്വം നല്‍കും. രണ്‌ടാമത്തെ ബെറ്റ്‌സീര്‍ക്കിലെ അം താബോര്‍ 7 ദേവാലയത്തിലാണ്‌ ശുശ്രൂഷകള്‍.

ഏപ്രില്‍ 1ന്‌ ഞായറാഴ്‌ച രാവിലെ ഒന്‍പതിന്‌ ഓശാനപെരുനാള്‍, ഏപ്രില്‍ 2,3 ദിവസങ്ങളില്‍ വൈകിട്ട്‌ ഏഴിന്‌ സന്ധ്യാനമസ്‌കാരം, ഏപ്രില്‍ 4 ന്‌ ബുധനാഴ്‌ച വൈകിട്ട്‌ ഏഴിന്‌ പെസഹാ ശുശ്രൂഷ, ഏപ്രില്‍ 5 ന്‌ വൈകുന്നേരം ആറിന്‌ സന്ധ്യാ നമസ്‌കാരം, ഏപ്രില്‍ 6 ന്‌ രാവിലെ എട്ടിന്‌ ദുഃഖവെള്ളിയാഴ്‌ച ആചരണം, ഏപ്രില്‍ 7ന്‌ രാവിലെ 10.30ന്‌ വിശുദ്ധ കുര്‍ബാന, ഏപ്രില്‍ 8ന്‌ ഞായറാഴ്‌ച രാവിലെ ഒന്‍പതിന്‌ ഉയിര്‍പ്പ്‌ ശുശ്രൂഷ, സ്‌നേഹവിരുന്ന്‌ എന്നിവയാണ്‌ പരിപാടികള്‍.

വിശുദ്ധവാര ശുശ്രൂഷകളിലേക്ക്‌ എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നതായി വിയന്ന സെന്‍റ്‌ തോമസ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ കോണ്‍ഗ്രിഗേഷന്റെ ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 0043 699 1032 7125
വിയന്ന മലങ്കര ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ വിശുദ്ധവാര ശുശ്രൂഷകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക