Image

മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ ഇറ്റലിക്കാരില്‍ ഒരാളെ വിട്ടയച്ചു

Published on 25 March, 2012
മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ ഇറ്റലിക്കാരില്‍ ഒരാളെ വിട്ടയച്ചു
ഭുവനേശ്വര്‍: ഒഡിഷയില്‍ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ ഇറ്റാലിയന്‍ വിനോദസഞ്ചാരികളില്‍ ഒരാളെ വിട്ടയച്ചു. എന്‍.ഡി.ടി.വിയുടെ ഓഫീസിലാണ്‌ ഇറ്റാലിയന്‍ വിനോദസഞ്ചാരിയായ ക്ലൗദോ കൊളാന്‍ഞ്ചലോ എന്നയാളെയാണ്‌ മാവോയിസ്‌റ്റുകള്‍ മോചിപ്പിച്ചുകൊണ്ടുവന്നത്‌.

ഇറ്റലിക്കാരായ വിനോദ സഞ്ചാരികളെ മോചിപ്പിക്കാന്‍ 13 ആവശ്യങ്ങളാണ്‌ മാവോവാദികള്‍ മുന്നോട്ടുവെച്ചിരുന്നത്‌. മാവോവാദികള്‍ ഇറ്റാലിയന്‍ വിനോദസഞ്ചാരികളെയും ബി.ജെ.ഡി. എം.എല്‍.എയെയും ബന്ദികളാക്കിയ സംഭവം ചര്‍ച്ച ചെയ്യാന്‍ ഒഡിഷ മുഖ്യമന്ത്രി ബിജു പട്‌നായിക്‌ ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗം വിളിച്ചിരുന്നു.

കന്ധമാല്‍, ഗഞ്ചാം ജില്ലകളില്‍ വനപ്രദേശത്തു നിന്ന്‌ മാര്‍ച്ച്‌ പതിനാലിനാണ്‌ മാവോവാദികള്‍ രണ്ട്‌ ഇറ്റാലിയന്‍ വിനോദസഞ്ചാരികളെ തട്ടിക്കൊണ്ടുപോയത്‌.

മാര്‍ച്ച്‌ 14ന്‌ സംസ്ഥാന ത്തിന്റെ വടക്ക്‌ കിഴക്ക്‌ ഭാഗത്തുള്ള കന്ധമാലില്‍ ഇറ്റലിക്കാരായ രണ്ട്‌ വിനോദ സഞ്ചാരികളെ തട്ടിക്കൊണ്ടുപോയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക