Image

ബഹ്‌റൈന്‍ യൂണിവേഴ്‌സിറ്റിയില്‍ വന്‍ അഗ്നിബാധ

Published on 25 March, 2012
ബഹ്‌റൈന്‍ യൂണിവേഴ്‌സിറ്റിയില്‍ വന്‍ അഗ്നിബാധ
മനാമ: ബഹ്‌റൈന്‍ യൂണിവേഴ്‌സിറ്റി ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സെന്‍ററിന്‍െറ പ്രവേശന കവാടത്തില്‍ തീപിടിത്തം. വെള്ളിയാഴ്‌ച ഉച്ചക്കാണ്‌ സംഭവം. തീ വ്യാപിക്കുന്നതിന്‌ മുമ്പ്‌ സെക്യൂരിറ്റി ജീവനക്കാര്‍ ചേര്‍ന്ന്‌ കെടുത്തിയതിനാല്‍ വന്‍ നഷ്ടം ഒഴിവായി.

പുക വ്യാപിച്ചപ്പോള്‍ മുകള്‍ നിലയിലുണ്ടായിരുന്ന ജീവനക്കാര്‍ താഴേക്ക്‌ ഇറങ്ങി. ഓഫീസ്‌ പ്രവര്‍ത്തന സമയം അവസാനിക്കുന്നതിന്‍െറ മിനിട്ടുകള്‍ക്ക്‌ മുമ്പാണ്‌ തീപിടിത്തമുണ്ടായതെങ്കിലും ആര്‍ക്കും പരിക്കേറ്റില്ലെന്ന്‌ യൂനിവേഴ്‌സിറ്റി അധികൃതര്‍ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച്‌ ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക