Image

അമേരിക്കന്‍ ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസിന്‌ പുതിയ നേതൃത്വം

ബി. അരവിന്ദാക്ഷന്‍ Published on 30 June, 2011
അമേരിക്കന്‍ ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസിന്‌ പുതിയ നേതൃത്വം
ന്യൂയോര്‍ക്ക്‌: അന്താരാഷ്‌ട്രതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഓള്‍ ഇന്ത്യ കോണ്‍ഗ്രസ്‌ കമ്മിറ്റിയുടെ അമേരിക്കയിലെ നേതൃത്വത്തിന്‌ പുതിയ ഭരണസമിതിയെ ഡോ. കരുണ്‍സിംഗ്‌ നിയമിച്ചു

ഓള്‍ ഇന്ത്യ കോണ്‍ഗ്രസ്‌ കമ്മിറ്റിയുടെ അംഗീകാരത്തോടെ അമേരിക്കയില്‍ 1998 മുതല്‍ പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ്‌ പ്രസ്ഥാനമാണ്‌ ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌.

ഡോ. സുരീന്ദര്‍ മല്‍ഹോത്ര (പ്രസിഡന്റ്‌), പര്‍മാഷ്‌ സിംഗ്‌ ജസൂജ (വൈസ്‌ പ്രസിഡന്റ്‌), ജോര്‍ജ്‌ ഏബ്രഹാം (സെക്രട്ടറി ജനറല്‍), വരീന്ദര്‍ ബല്ല (ട്രഷറര്‍), കളത്തില്‍ വര്‍ഗീസ്‌, ഡോ. നജ്‌മ സുല്‍ത്താന, മഹേഷ്‌ സലാഡി, രാജീവ്‌ ഖന്ന, പാം ക്വാത്ര, നാഗേന്ദര്‍ റാവു മാധവരാം, എറിക്‌ കുമാര്‍ (എക്‌സിക്യൂട്ടീവ്‌ അംഗങ്ങള്‍).

കണക്കുകളും സുതാര്യതയും പ്രവര്‍ത്തന റിപ്പോര്‍ട്ടും സമര്‍പ്പിക്കുന്നതിനുള്ള ചുമതല സെക്രട്ടറി ജനറല്‍ ജോര്‍ജ്‌ ഏബ്രഹാമിനാണ്‌.

ഐഎന്‍ഒസി രാജ്യാന്തര കമ്മിറ്റിയെ എഐസിസി നേരിട്ട്‌ നിയമിക്കുകയാണ്‌ പാര്‍ട്ടി കീഴ്‌വഴക്കം.1998ല്‍ ഉമ്മന്‍ചാണ്‌ടിയാണ്‌ ഐഎന്‍ഒസിയുടെ ഉദ്‌ഘാടനം ന്യൂയോര്‍ക്കില്‍ നിര്‍വഹിച്ചത്‌.

പഞ്ചാബ്‌, ഗുജറാത്ത്‌, ഹരിയാന, കേരളം, ആന്ധ്ര, മധ്യപ്രദേശ്‌ എന്നീ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച്‌ ചാപ്‌റ്ററുകളും പ്രാദേശിക യൂണിറ്റുകളും നിലവിലുണ്‌ട്‌. ന്യൂജേഴ്‌സ്‌, ഫ്‌ളോറിഡ, ഇല്ലിനോയ്‌സ്‌, മിഷിഗണ്‍, പെന്‍സില്‍വേനിയ, ഡെലാവെയര്‍, വാഷിംഗ്‌ടണ്‍ ഡി.സി. എന്നിവയാണ്‌ പ്രദേശിക യൂണിറ്റുകള്‍.

ഐഎന്‍ഒസ്‌ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയാണ്‌ കേരള ചാപ്‌റ്റര്‍ പ്രസിഡന്റായി കളത്തില്‍ വര്‍ഗീസിനെ നിയമിച്ചത്‌. ന്യൂയോര്‍ക്കിലെ നാസാവ്‌ കൗണ്‌ടി, ഡെമോക്രാറ്റിക്‌ പാര്‍ട്ടി വൈസ്‌ ചെയര്‍മാനും ഹ്യൂമന്‍ റൈറ്റ്‌സ്‌ കമ്മീഷണറും ഡെമോക്രാറ്റിക്‌ പാര്‍ട്ടി നാഷണല്‍ കവണ്‍വന്‍ഷന്‍ ഡെലിഗേറ്റുമാണ്‌ കളത്തില്‍ വര്‍ഗീസ്‌.
അമേരിക്കന്‍ ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസിന്‌ പുതിയ നേതൃത്വം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക