Image

ലീല മാരേട്ട് യഥാര്‍ത്ഥ നേതാവ്, ഫൊക്കാന ഇലക്ഷനില്‍ ജയിക്കണം: വിന്‍സെന്റ് ഇമ്മാനുവേല്‍

Published on 01 June, 2018
ലീല മാരേട്ട് യഥാര്‍ത്ഥ നേതാവ്, ഫൊക്കാന ഇലക്ഷനില്‍ ജയിക്കണം: വിന്‍സെന്റ് ഇമ്മാനുവേല്‍
ജനങ്ങളുമായി നിരന്തരം സംവദിക്കുകയും, അവരുടെ പ്രശ്നങ്ങളില്‍ സഹായമെത്തിക്കുകയും ചെയ്യുന്നവരാണ് യഥാര്‍ത്ഥ നേതാക്കള്‍. ജനസേവനമാണ് അവരുടെ ലക്ഷ്യം. ഈ നിര്‍വചനങ്ങളില്‍പ്പെടുന്ന യഥാര്‍ഥ നേതാവാണ് ഫൊക്കാന പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ലീല മാരേട്ട്.

ഫൊക്കാനയിലോ, സംഘടനാ പ്രവര്‍ത്തനത്തിലോ ഇന്നലെ പൊട്ടി മുളച്ച നേതാവല്ല ലീല മാരേട്ട്. മൂന്നു ദശാബ്ദത്തിലേറെയായി അവര്‍ ഇവിടെ അസോസിയേഷനുകളിലും ഫൊക്കാനയിലും പ്രവര്‍ത്തിക്കുന്നു. ഫൊക്കാന കണ്‍വന്‍ഷനുകളും മറ്റും നടക്കുമ്പോള്‍ പണം സമാഹരിക്കുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കാന്‍ അവര്‍ മടിച്ചിട്ടില്ല. ആളുകളെ നേരില്‍ പോയി കണ്ടും ഫോണില്‍ വിളിച്ചും പരസ്യവും സംഭാവനകളുമൊക്കെ സംഘടിപ്പിക്കുന്ന ലീലയെ ആര്‍ക്കാണ് മറക്കാനാവുക. പരസ്യം നല്‍കുന്നവരുമായൊക്കെ ബന്ധവും നിലനിര്‍ത്തുന്നു.

കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍ ലീലയെ ബന്ധപ്പെട്ട അനുഭവം പറയട്ടെ. അവര്‍ ഉദ്യോഗസ്ഥരെ വിളിക്കുകയും, ആ പ്രശ്നം പരിഹരിക്കും വരെ അതു പിന്തുടരുകയും ചെയ്തു. ഇത്തരം സഹായങ്ങള്‍ അവരില്‍ നിന്നു പലര്‍ക്കും ഉണ്ടായിട്ടുള്ളതറിയാം.

ഇലക്ഷനില്‍ ജയിക്കേണ്ടത് സംഘടനയോടൊപ്പം പ്രവര്‍ത്തിച്ചവരാണ്. സംഘടനയുടെ നന്മയ്ക്കും അതാണ് വേണ്ടത്. കണ്‍വന്‍ഷന്‍ മാത്രമല്ല ഒരു സംഘടനയുടെ ലക്ഷ്യം. പോരെങ്കില്‍ ന്യൂജേഴ്സിയോട് തൊട്ടുള്ള ഫിലാഡല്‍ഫിയയിലാണ് ഇത്തവണ കണ്‍വന്‍ഷന്‍. വീണ്ടും അവിടെ തന്നെ കണ്‍വന്‍ഷന്‍ വേണോ എന്നതും ചിന്തിക്കണം.

എന്തായാലും മലയാളി സമൂഹത്തിന്റേയും ഫൊക്കാനയുടേയും നന്മയ്ക്ക് ലീല മാരേട്ട് ജയിക്കേണ്ടത് അത്യാവശ്യം തന്നെ.
Join WhatsApp News
Vayanakaaran 2018-06-02 18:29:12
സമൂഹത്തിനു എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ 
മാത്രം മത്സരിക്കുക.  അല്ലെങ്കിൽ ഒഴിയുക അതാണ് മാന്യത. 
നാട്ടിലുള്ളവർക്ക് വീട് വച്ച് കൊടുക്കലും കിഡ്‌നി കൊടുക്കലും 
വാർത്താ പ്രാധാന്യം നൽകുമെങ്കിലും ഇവിടെയുള്ള പ്രവാസികളുടെ പ്രശ്നങ്ങൾക്ക് 
പരിഹാരം കാണാൻ കഴിയുമെങ്കിൽ ലോകമെമ്പാടും പ്രാധാന്യം 
കിട്ടും. വെറുതെ ഒരു പദവി എന്നാണു ഉദ്ദേശ്യമെങ്കിൽ എന്തിനു 
ആ വൃത്തികെട്ട സാധനം എടുത്ത് സ്വയം വൃത്തികേടാകുന്നു. 
ആലോചിക്കുക.  സ്വന്തം മാന്യതയും വ്യക്തിത്വവും ആണ് നോക്കേണ്ടത്. 
പടം  വരാനും പദവിക്കും വേണ്ടി മത്സരിക്കുന്നവർ ഉണ്ട്. അവർ 
കൊണ്ടുപോട്ടെ ഇത്തരം പദവികൾ.  അതല്ല സമൂഹ നന്മയാണ് ഉദ്ദേശമെങ്കിൽ മത്സരിക്കുക വിജയിക്കുക പ്രവർത്തിച്ച്  പ്രശംസ നേടുക. 
Pissed Off 2018-06-02 23:13:45
സമൂഹത്തിന് പ്രയോചനം ഉണ്ടാകണമെങ്കിൽ അമേരിക്കൻ പ്രസിഡണ്ടാകണം. ഇപ്പോളുള്ള ഒരുത്തൻ എങ്ങനെയെങ്കിലും ഒന്ന് ഒഴിഞ്ഞു പോയാൽ മതിയായിരുന്നു.  എല്ലാവരെയും ഒന്നിപ്പിച്ച് ഈ കുടിയേറ്റ സമൂഹത്തിന്റെ ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ, വാർദ്ധ്യക്യം ചെന്നവരുടെ മെഡികയിഡ്, സോഷ്യൽ സെക്യൂരിറ്റി എന്നിവ സംരക്ഷിച്ചു ഔർ ഉറപ്പുള്ള രാഷ്ട്രം കെട്ടിപ്പടുക്കുക . അത് അത്ര എളുപ്പുമുള്ള കാര്യമല്ല . ഒരു ടാക്സ് പരിഷ്കരണത്തിലൂടെ ഒന്നര ട്രില്യൺ ഡോളർന്നു കടമായി മാറുന്നത് .  അതുകൊണ്ട് പ്രയോചനം അമേരിക്കയിലെ ഒരു ശതമാനം പണക്കാർക്കും .  ഇപ്പോൾ തന്നെ ഇരുപത്തിയൊന്നാര ട്രില്ലിയണാണ്  കടം .  അത് നികത്താൻ സാധാരണക്കാരന്റെ പണത്തിൽ നിന്ന് അടിച്ചുമാറ്റും. ഇവിടെയുള്ള കുടിയേറ്റക്കാരന്റെ മക്കളുടെ ഭാവി ഇരുണ്ടതാണ് .  2027 തുടങ്ങി ഇപ്പോൾ കപ്പലണ്ടിപോലെ കിട്ടുന്ന നക്കാപിച്ച ടാക്സ് മേടിച്ചു ട്രംപിന് സിന്ദാബാദ് വിളിക്കുന്ന യോഹന്നാൻമാരും അവന്റെ ശിങ്കിടിയാ വബി ബോറുഗീസുമാരും, ഇരുമ്പനം ജെയിംസും രമേഷ് പൊയ്കയും ആളും അഡ്രസ്സും ഇല്ലാതെ ചത്തു മൺമറഞ്ഞു പോകുകുകയും സന്താനങ്ങൾ ടാക്സ് കൊടുത്ത കുത്തുപാളയെടുക്കുകയും, അവന്മാരെ ഒക്കെ അടിച്ചമർത്തി ഭരിക്കുകയും മേൽപ്പറഞ്ഞ ട്രംപിന്റെ ശിങ്കിടികളും അവർക്ക് ഹല്ലെലുയ്യ പാടുകയും അങ്ങനെ അവരുടെ അപ്പൻ അപ്പൂപ്പന്മാർ ട്രംപ് കൊടുത്ത അടിമത്വം തലമുറകളിലേക്ക് പകർന്ന് കൊടുക്കുകയും ചെയ്യും . സംഗതികൾ ഇങ്ങനെ സങ്കീർണ്ണമായിരിക്കുമ്പോൾ ഫൊക്കാനയും ഫോമയും എന്ത് ചെയ്യുമെന്നാണ് പറയുന്നത് . വെറുതെ തൊഴിലില്ലാതെ കുറെ നാട്ടീന്ന് വന്നു ബഹളം ഉണ്ടാക്കുന്നു .  ചുണയുണ്ടെങ്കിൽ അമേരിക്കൻ രാഷ്ട്രീയത്തിൽ കയറി ട്രംപ് എന്ന അസുര ജന്മത്തിന് സിംദാബാദ് വിളിക്കുകയോ അല്ലെങ്കിൽ മൂർദ്ദാബാദ് വിളിക്കുകയോ ചെയ്യൂ .  അല്ലെങ്കിൽ കട അടച്ചു വീട്ടിൽ പോ  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക