Image

ട്രെയിനില്‍ സ്‌ത്രീ യാത്രക്കാര്‍ക്കുനേരെയുള്ള പീഡനം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്‌

Published on 25 March, 2012
ട്രെയിനില്‍ സ്‌ത്രീ യാത്രക്കാര്‍ക്കുനേരെയുള്ള പീഡനം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്‌
ന്യൂഡല്‍ഹി: ട്രെയിനില്‍ സ്‌ത്രീ യാത്രക്കാര്‍ക്കുനേരെയുള്ള പീഡനം വര്‍ധിക്കുന്നതായി റെയില്‍വേ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുനനു. കഴിഞ്ഞവര്‍ഷം 712 കേസുകളാണ്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടത്‌. ഇവയില്‍ ബലാല്‍സംഘം, കൊലപാതകം, കവര്‍ച്ച തുടങ്ങിയവ ഉള്‍പ്പെടുന്നു.

15 ബലാല്‍സംഘ കേസുകളും 362 മറ്റു കേസുകളുമാണ്‌ കഴിഞ്ഞ വര്‍ഷത്തേതെങ്കില്‍ 2010ല്‍ ഇവ യഥാക്രമം 10ഉം 352മാണ്‌.

ഇതിനു പ്രതിവിധിയായി 202 സ്‌റ്റേഷനുകളില്‍ കൂടി സി സി ടി വി കാമറകള്‍ സ്ഥാപിക്കുമെന്നും അവര്‍ സൂചിപ്പിച്ചു. നിലവില്‍ 8000 സ്‌റ്റേഷനുകളില്‍ കാമറ സംവിധാനമുണ്ട്‌. ട്രെയിനുകളില്‍ കൂടുതല്‍ പോലീസുകാരെ നിയോഗിച്ച്‌ സുരക്ഷ ശക്തിപെടുത്തുമെന്ന്‌ റെയില്‍വേയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക