Image

വെള്ളായണി ദേവീ ക്ഷേത്രത്തിലെ വെടിക്കെട്ട്‌ പുരയ്‌ക്ക്‌ തീപിടിച്ച്‌ 5 പേര്‍ക്ക്‌ പരിക്കേറ്റു

Published on 25 March, 2012
വെള്ളായണി ദേവീ ക്ഷേത്രത്തിലെ വെടിക്കെട്ട്‌ പുരയ്‌ക്ക്‌ തീപിടിച്ച്‌ 5 പേര്‍ക്ക്‌ പരിക്കേറ്റു
നേമം: തിരുവനന്തപുരം നേമം വെള്ളായണി ദേവീ ക്ഷേത്രത്തിലെ വെടിക്കെട്ട്‌ പുരയ്‌ക്ക്‌ തീപിടിച്ച്‌ അഞ്ചുപേര്‍ക്ക്‌ പരിക്കേറ്റു. ക്ഷേത്രത്തില്‍ അശ്വിതി പൊങ്കാല തുടങ്ങുന്നതിന്‌ തൊട്ടുമുന്‍പാണ്‌ അപകടമുണ്ടായത്‌. ഇന്ന്‌ രാവിലെ 9 മണിക്ക്‌ തീപിടിച്ചത്‌. ഉടനെ അഗ്‌നിശമനസേന എത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പരിക്കേറ്റവരെല്ലാം വെടിക്കെട്ട്‌ശാലയിലെ തൊഴിലാളികളാണ്‌. ഇതില്‍ ഇതില്‍ രണ്ടു പേരുടെ പരിക്ക്‌ ഗുരതരമാണ്‌.

പടക്ക ശാലയിലെ തൊഴിലാളികളായ വേലപ്പന്‍(68), വിഷ്ണു (22), ശിവകുമാര്‍ (22), ഉണ്ണി (18), വിഷ്ണു (18) എന്നിവര്‍ക്ക് പരിക്കേറ്റത്.

വെള്ളായണി ദേവീ ക്ഷേത്രത്തിലെ വെടിക്കെട്ട്‌ പുരയ്‌ക്ക്‌ തീപിടിച്ച്‌ 5 പേര്‍ക്ക്‌ പരിക്കേറ്റു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക