Image

കേന്ദ്രമന്ത്രി ഇ. അഹമ്മദിനെതിരേയുള്ള തെരഞ്ഞെടുപ്പ്‌ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

Published on 25 March, 2012
കേന്ദ്രമന്ത്രി ഇ. അഹമ്മദിനെതിരേയുള്ള തെരഞ്ഞെടുപ്പ്‌ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി ഇ. അഹമ്മദിന്റെ തെരഞ്ഞെടുപ്പ്‌ റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ഇന്ത്യന്‍ യൂണിയന്‍ മുസ്ലീംലീഗ്‌ ജനറല്‍ സെക്രട്ടറി എ.എസ്‌. ഫാത്തിമയാണ്‌ ഹര്‍ജി നല്‍കിയത്‌. കേരള മുസ്ലീംലീഗ്‌ എന്ന പാര്‍ട്ടി ഔദ്യോഗികമായി ഇന്ത്യന്‍ യൂണിയന്‍ മുസ്ലീംലീഗില്‍ ലയിച്ച സാഹചര്യത്തില്‍ മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള അഹമ്മദിന്റെ തിരഞ്ഞെടുപ്പ്‌ റദ്ദാക്കണമെന്നുമാണ്‌ ഫാത്തിമയുടെ ആവശ്യം.

മുസ്ലീംലീഗ്‌ കേരള എന്നത്‌ രജിസ്റ്റര്‍ ചെയ്‌ത ഒരു സംസ്ഥാന പാര്‍ട്ടിയാണെന്ന കാര്യം വിദേശകാര്യമന്ത്രാലയം തെറ്റായി വ്യാഖ്യാനിച്ചത്‌ ശ്രദ്ധയില്‍ പെടാതെയാണ്‌ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ കേരള മുസ്ലീംലീഗിന്റെയും ഇന്ത്യന്‍ യൂണിയന്‍ മുസ്ലീംലീഗിന്റെയും ലയനം അംഗീകരിച്ചതെന്ന്‌ ഹര്‍ജിയില്‍ പറയുന്നു. അതുകൊണ്ടുതന്നെ ലയനത്തിന്‌ സാധുതയില്ലെന്നും ഫാത്തിമ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

ജസ്റ്റിസ്‌ വിപിന്‍ സംഘ്‌വി അഹമ്മദ്‌, തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍, നിയമമന്ത്രായം, ലോക്‌സഭാ സ്‌പീക്കര്‍ എന്നിവര്‍ക്ക്‌ നോട്ടീസ്‌ അയച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക