Image

മന്ത്രി ഗണേഷ്‌ കുമാറിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ ആലോചന

Published on 24 March, 2012
മന്ത്രി ഗണേഷ്‌ കുമാറിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ ആലോചന
തിരുവനന്തപുരം: പാര്‍ട്ടിയെ ധിക്കരിച്ചു തീരുമാനങ്ങള്‍ എടുക്കുന്നുവെന്ന ആരോപണം നേരിടുന്ന മന്ത്രി കെ.ബി. ഗണേഷ്‌കുമാറിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കാന്‍ ആലോചന. ഇതു സംബന്ധിച്ച്‌ ചൊവ്വാഴ്‌ച ചേരുന്ന കേരള കോണ്‍ഗ്രസ്‌(ബി) സെക്രട്ടേറിയറ്റ്‌ യോഗം തീരുമാനിച്ചേക്കും.

പ്രശ്‌ന പരിഹാരത്തിനു പലരും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. മന്ത്രിസ്‌ഥാനത്തു നിന്നു ഗണേശനെ പിന്‍വലിക്കാന്‍ ആവശ്യപ്പെടുന്നതടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കാന്‍ സെക്രട്ടേറിയറ്റ്‌ പാര്‍ട്ടി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്‌ണ പിള്ളയെ ചുമതലപ്പെടുത്തിയിരുന്നു. പിറവം ഉപതിരഞ്ഞെടുപ്പിനു ശേഷം മതി നടപടി എന്നാണു പിള്ള തീരുമാനിച്ചത്‌. പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നില്ലെന്നു കുറ്റപ്പെടുത്തി ഗണേഷ്‌കുമാറിനെ ബഹിഷ്‌കരിക്കാന്‍ പാര്‍ട്ടി സംസ്‌ഥാന കമ്മിറ്റി തീരുമാനിച്ചിരുന്നു. പ്രശ്‌ന പരിഹാരത്തിന്‌ യു.ഡി.എഫ്‌ നേതൃത്വം നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക