Image

ജോസ്‌ പ്രകാശ്‌ അഭിനയത്തിന്റെ നന്മ പകര്‍ന്ന നടന്‍: മുഖ്യമന്ത്രി

Published on 24 March, 2012
ജോസ്‌ പ്രകാശ്‌ അഭിനയത്തിന്റെ നന്മ പകര്‍ന്ന നടന്‍: മുഖ്യമന്ത്രി
കൊച്ചി: ഇന്നലെ അന്തരിച്ച ജോസ്‌ പ്രകാശ്‌ അഭിനയത്തിന്റെ നന്മ പകര്‍ന്ന നടനായിരുന്നുവെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അനുസ്‌മരിച്ചു.വില്ലന്‍ റോളുകളിലൂടെ മലയാളസിനിമയ്‌ക്ക്‌ ശക്തമായ കഥാപാത്രങ്ങളെ സമ്മാനിച്ച നടനായിരുന്നു ജോസ്‌ പ്രകാശ്‌.

വിദ്യാര്‍ഥിയായിരുന്ന കാലത്തു തന്നെ അദ്ദേഹത്തെ പരിചയപ്പെടുകയും അദ്ദേഹത്തോടൊപ്പം ധാരാളം പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്‌തിട്ടുണ്‌ട്‌. ആശുപത്രിയില്‍ പോയി അദ്ദേഹത്തെ കാണണമെന്ന്‌ ആഗ്രഹിച്ചിരിക്കുകയായിരുന്നു. വി.എം. സുധീരന്‍ വഴി കുടുബാംഗങ്ങളെ അതു അറിയിക്കുകയും ചെയ്‌തിരുന്നു. അതിനു മുമ്പ്‌ വിധി അദ്ദേഹത്തെ കീഴടക്കി. പുറപ്പെടാന്‍ തുടുങ്ങുമ്പോഴാണ്‌ മരണവാര്‍ത്ത അറിഞ്ഞത്‌. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ തന്റെ അഗാധദുഃഖം അറിയിക്കുന്നതായി ഉമ്മന്‍ചാണ്‌ടി പറഞ്ഞു. ജോസ്‌ പ്രകാശുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുകയും അദ്ദേഹത്തിന്റെ സ്‌നേഹബഹുമാനങ്ങള്‍ ഏറെ തനിക്കു ലോഭമില്ലാതെ ലഭിക്കുകയും ചെയ്‌തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക