Image

നവിന്‍ മാത്യു ഇന്‍ഫിനിറ്റി ചാര്‍ട്ടര്‍ സ്‌കൂള്‍ സലുഡറ്റോറിയന്‍

പി. പി. ചെറിയാന്‍ Published on 29 May, 2018
നവിന്‍ മാത്യു ഇന്‍ഫിനിറ്റി ചാര്‍ട്ടര്‍ സ്‌കൂള്‍ സലുഡറ്റോറിയന്‍
ഇര്‍വിംഗ് (ഡാലസ്): അപ് ലിഫ്റ്റ് ഇന്‍ഫിനിറ്റി പ്രിപറേറ്ററി ചാര്‍ട്ടര്‍ സ്‌കൂളില്‍ (ഇര്‍വിംഗ്) നിന്നും ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച മലയാളി നവിന്‍ എസ്. മാത്യു രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന റാങ്കായ സലുഡറ്റോറിയന്‍ പദവിക്ക് അര്‍ഹനായി. 4.5 ജിപിഎയോടു കൂടിയാണ് നവിന്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത്.

പഠന കാലഘട്ടത്തില്‍ പ്രസിഡന്‍ഷ്യല്‍ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ലഭിച്ച നവിന്‍, ഡാലസിലെ സാമൂഹ്യ- സാംസ്‌കാരിക പ്രവര്‍ത്തകനും മാധ്യമ പ്രവര്‍ത്തകനുമായ ഷാജി രാമപുരത്തിന്റേയും പാര്‍ക്ക് ലാന്റ് ഹോസ്പിറ്റല്‍ മെഡിസിന്‍ അസോസിയേറ്റ് മാനേജരുമായ ബിജി മാത്യുവിന്റേയും മകനാണ്. നേഹ മാത്യു ഏക സഹോദരി.
സ്‌കൂള്‍ അധ്യാപകരില്‍ നിന്നും ലഭിച്ച പ്രോത്സാഹനവും മാതാപിതാക്കളില്‍ നിന്നും ലഭിച്ച പിന്തുണയുമാണ് ഈ നേട്ടം ലഭിക്കാന്‍ ഇടയായതെന്ന് നവിന്‍ മാത്യു പറഞ്ഞു. ഫുള്‍ സ്‌കോളര്‍ഷിപ്പോടെ യുറ്റിഡിയില്‍ ബയോമെഡിക്കല്‍ എന്‍ജിനീയറിംഗില്‍ പഠനം തുടരാനാണ് നവീന്റെ തീരുമാനം.
ഡാലസ് മാര്‍ത്തോമാ ചര്‍ച്ച് (കരോള്‍ട്ടണ്‍)  ഇടവക 
അംഗമായ  നവീന്‍ സണ്‍ഡേ സ്‌കൂള്‍, യൂത്ത് ലീഗ് പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമാണ്. വിദ്യാഭ്യാസ രംഗത്ത് ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന ഇന്‍ഫിനിറ്റി ചാര്‍ട്ടര്‍ സ്‌കൂളില്‍ നിന്നും മകന് സലുഡറ്റോറിയന്‍ പദവി ലഭിച്ചതില്‍  അഭിമാനിക്കുന്നതായി 2006 ല്‍ അമേരിക്കയിലേക്ക് കുടിയേറി ഡാലസിലെ നിറസാന്നിധ്യമായി മാറിയ ഷാജി രാമപുരം പ്രതികരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക