Image

രാജ്യത്ത് ദരിദ്രര്‍ കുറഞ്ഞുവരികയാണെന്ന് മൊണ്‌ടേക് സിംഗ് ആലുവാലിയ

Published on 24 March, 2012
രാജ്യത്ത് ദരിദ്രര്‍ കുറഞ്ഞുവരികയാണെന്ന് മൊണ്‌ടേക് സിംഗ് ആലുവാലിയ
ഭോപ്പാല്‍: രാജ്യത്ത് ദരിദ്രര്‍ കുറഞ്ഞുവരികയാണെന്ന് ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്‌ടേക് സിംഗ് ആലുവാലിയ. ദാരിദ്ര്യരേഖാപരിധി 28.65 രൂപയാക്കി നിജപ്പെടുത്തിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ദാരിദ്ര്യരേഖാ പരിധി എന്തായാലും രാജ്യത്തെ ദരിദ്രരുടെ എണ്ണം കുറയുന്നുണ്‌ടോയെന്നാണ് പരിശോധിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. 

രാജ്യത്തെ ദരിദ്രരുടെ എണ്ണം കുറയുന്നില്ലെന്ന വാദം അടിസ്ഥാന രഹിതമാണെന്നും ഏത് മാനദണ്ഡത്തില്‍ പരിശോധിച്ചാലും ഇവരുടെ എണ്ണം കുറഞ്ഞതായി ബോധ്യപ്പെടുമെന്നും ആലുവാലിയ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക